< റോമർ 15 >
1 ൧ എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
Vi som er sterke, er skyldige til å bære de svakes skrøpeligheter og ikke være oss selv til behag;
2 ൨ നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കണം.
enhver av oss være sin næste til behag, til hans gagn, til opbyggelse!
3 ൩ “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽതന്നേ പ്രസാദിച്ചില്ല.
For Kristus levde heller ikke sig selv til behag, men, som skrevet er: Deres hån som hånte dig, falt på mig.
4 ൪ എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നേ എഴുതിയിരിക്കുന്നു.
For alt som før er skrevet, det er skrevet oss til lærdom, forat vi skal ha håp ved det tålmod og den trøst som skriftene gir.
5 ൫ എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്
Men tålmodets og trøstens Gud gi eder å ha ett sinn innbyrdes efter Kristi Jesu forbillede,
6 ൬ സഹനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ.
så at I enige, med én munn, kan prise Gud og vår Herre Jesu Kristi Fader!
7 ൭ അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.
Derfor ta eder av hverandre, likesom og Kristus tok sig av eder til Guds ære!
8 ൮ പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്
Jeg mener: Kristus er blitt en tjener for de omskårne for Guds sanndruhets skyld, for å stadfeste løftene til fedrene,
9 ൯ ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
men hedningene skal prise Gud for miskunnhet, som skrevet er: Derfor vil jeg prise dig iblandt hedninger og lovsynge ditt navn.
10 ൧൦ “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്റെ നാമത്തിന് സ്തുതിപാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Og atter sier Skriften: Gled eder, I hedninger, sammen med hans folk!
11 ൧൧ വീണ്ടും: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ” എന്നു പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകലജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.
Og atter: Lov Herren, alle hedninger, og pris ham, alle folk!
12 ൧൨ “യിശ്ശായിയുടെ വേരും ജാതികളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെയ്ക്കും” എന്നു യെശയ്യാവു പറയുന്നു.
Og atter sier Esaias: Det skal komme det Isais rotskudd, han som reiser sig for å herske over hedninger; på ham skal hedningene håpe.
13 ൧൩ എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
Men håpets Gud fylle eder med all glede og fred i eders tro, så I kan være rike på håp ved den Hellige Ånds kraft!
14 ൧൪ സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.
Men også jeg, mine brødre, har den visse tro om eder at I av eder selv er fulle av godhet, fylt med all kunnskap, i stand til også å formane hverandre;
15 ൧൫ എങ്കിലും ജാതികളുടെ വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുവായി സ്വീകരിക്കപ്പെടേണ്ടതിന്, ഞാൻ ദൈവത്തിന്റെ സുവിശേഷം പുരോഹിതനായി അർപ്പിച്ചുകൊണ്ട് ജാതികളിലേക്ക് അയയ്ക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്
men allikevel har jeg til dels skrevet eder noget djervt til for atter å påminne eder, efter den nåde som er mig gitt av Gud,
16 ൧൬ ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
at jeg skal være Kristi Jesu offerprest for hedningene, idet jeg prestelig forvalter Guds evangelium, forat hedningene kan bli et velbehagelig offer, helliget ved den Hellige Ånd.
17 ൧൭ അതുകൊണ്ട് ക്രിസ്തുയേശുവിൽ എനിക്ക് ദൈവസംബന്ധമായ കാര്യങ്ങളിൽ പ്രശംസ ഉണ്ട്.
Derfor har jeg min ros i Kristus Jesus, i min tjeneste for Gud;
18 ൧൮ ജാതികളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല.
for jeg vil ikke driste mig til å tale om annet enn det som Kristus har virket ved mig for å føre hedningene til lydighet, ved ord og gjerning,
19 ൧൯ അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷം പൂർത്തീകരിക്കുവാനിടയായി.
ved tegns og underes kraft, ved Åndens kraft, så at jeg fra Jerusalem og rundt omkring like til Illyria har fullt kunngjort Kristi evangelium,
20 ൨൦ ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന് ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
dog så at jeg satte min ære i å forkynne evangeliet, ikke der hvor Kristus allerede var nevnt, forat jeg ikke skulde bygge på fremmed grunnvoll,
21 ൨൧ “അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
men, som skrevet er: De som ikke har fått budskap om ham, skal se, og de som ikke har hørt, skal forstå.
22 ൨൨ അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന് പലപ്പോഴും തടസ്സം വന്നു.
Derved især er jeg blitt hindret fra å komme til eder;
23 ൨൩ ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും നിങ്ങളുടെ അടുക്കൽ വരുവാൻ അനേകസംവത്സരമായി വാഞ്ചിക്കുകയാലും,
men nu, da jeg ikke lenger har rum i disse land, men i mange år har hatt lengsel efter å komme til eder,
24 ൨൪ ഞാൻ സ്പെയിനിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെയും, പോകുന്ന വഴിക്ക് നിങ്ങളെ കാണ്മാനും നിങ്ങളെ കണ്ട് സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു.
håper jeg å få se eder på gjennemreisen når jeg drar til Spania, og få følge av eder dit når jeg først i nogen mon har hatt godt av eder.
25 ൨൫ ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു പോകുന്നു.
Men nu drar jeg til Jerusalem i de helliges tjeneste.
26 ൨൬ യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി.
For Makedonia og Akaia har villet gjøre et sammenskudd for de fattige blandt de hellige i Jerusalem.
27 ൨൭ അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജാതികൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.
De har så villet, og de står også i gjeld til dem; for har hedningene fått del i deres åndelige goder, da er de også skyldige til å tjene dem med de timelige.
28 ൨൮ ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും.
Når jeg da har fullført dette og lagt denne frukt i deres hender, vil jeg dra derfra gjennem eders by til Spania,
29 ൨൯ ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ക്രിസ്തുവിന്റെ അനുഗ്രഹനിറവിൽ വരും എന്നു ഞാൻ അറിയുന്നു.
og jeg vet at når jeg kommer til eder, skal jeg komme med en fylde av Kristi velsignelse.
30 ൩൦ എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലെ എന്റെ ശുശ്രൂഷ വിശുദ്ധന്മാർക്ക്
Men jeg formaner eder, brødre, ved vår Herre Jesus Kristus og ved Åndens kjærlighet at I strider sammen med mig i eders bønner for mig til Gud,
31 ൩൧ സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടണം
forat jeg må utfries fra de vantro i Judea, og mitt ærend til Jerusalem må tekkes de hellige,
32 ൩൨ എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർമ്മിപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
så jeg kan komme til eder med glede, om Gud så vil, og få vederkvege mig sammen med eder.
33 ൩൩ സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Fredens Gud være med eder alle! Amen.