< റോമർ 13 >

1 ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
Орьчине сэ фие супус стэпынирилор челор май ыналте, кэч ну есте стэпынире каре сэ ну винэ де ла Думнезеу. Ши стэпынириле каре сунт ау фост рындуите де Думнезеу.
2 ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.
Де ачея, чине се ымпотривеште стэпынирий, се ымпотривеште рындуелий пусе де Думнезеу, ши чей че се ымпотривеск ышь вор луа осында.
3 ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.
Дрегэторий ну сунт де темут пентру о фаптэ бунэ, чи пентру уна ря. Врей дар сэ ну-ць фие фрикэ де стэпынире? Фэ бинеле ши вей авя лаудэ де ла еа.
4 നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
Ел есте служиторул луй Думнезеу пентру бинеле тэу. Дар, дакэ фачь рэул, теме-те, кэч ну деӂяба поартэ сабия. Ел есте ын служба луй Думнезеу, ка сэ-Л рэзбуне ши сэ педепсяскэ пе чел че фаче рэу.
5 അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
Де ачея требуе сэ фиць супушь ну нумай де фрика педепсей, чи ши дин ындемнул куӂетулуй.
6 അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു.
Тот пентру ачаста сэ плэтиць ши бируриле. Кэч дрегэторий сунт ниште служиторь ай луй Думнезеу, фэкынд некурмат токмай служба ачаста.
7 എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.
Даць тутурор че сунтець даторь сэ даць: куй датораць бирул, даци-й бирул; куй датораць вама, даци-й вама; куй датораць фрика, даци-й фрика; куй датораць чинстя, даци-й чинстя.
8 അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
Сэ ну датораць нимэнуй нимик, декыт сэ вэ юбиць уний пе алций, кэч чине юбеште пе алций а ымплинит Леӂя.
9 വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക” എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
Де фапт: „Сэ ну прякурвешть, сэ ну учизь, сэ ну фурь, сэ ну фачь ничо мэртурисире минчиноасэ, сэ ну пофтешть” ши орьче алтэ порункэ май поате фи, се купринд ын порунка ачаста: „Сэ юбешть пе апроапеле тэу ка пе тине ынсуць.”
10 ൧൦ സ്നേഹം അയൽക്കാരന് ദോഷം പ്രവർത്തിക്കുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
Драгостя ну фаче рэу апроапелуй: драгостя деч есте ымплиниря Леӂий.
11 ൧൧ ഇതു ചെയ്യേണ്ടത്, ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറിയുകയാൽ തന്നേ; നാം ആദ്യം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.
Ши ачаста ку атыт май мулт, ку кыт штиць ын че ымпрежурэрь не афлэм: есте часул сэ вэ трезиць ын сфыршит дин сомн, кэч акум мынтуиря есте май апроапе де ной декыт атунч кынд ам крезут.
12 ൧൨ രാത്രി കഴിയാറായി, പകൽ അടുത്തിരിക്കുന്നു; അതുകൊണ്ട് നമുക്ക് ഇരുട്ടിന്റെ പ്രവൃത്തികളെ മാറ്റിവെച്ച്, വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കാം.
Ноаптя апроапе а трекут, се апропие зиуа. Сэ не дезбрэкэм дар де фаптеле ынтунерикулуй ши сэ не ымбрэкэм ку армеле луминий.
13 ൧൩ പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
Сэ трэим фрумос, ка ын тимпул зилей, ну ын кефурь ши ын беций; ну ын курвий ши ын фапте де рушине; ну ын чертурь ши ын пизмэ,
14 ൧൪ കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.
чи ымбрэкаци-вэ ын Домнул Исус Христос ши ну пуртаць грижэ де фиря пэмынтяскэ, пентру ка сэ-й трезиць пофтеле.

< റോമർ 13 >