< റോമർ 11 >
1 ൧ എന്നാൽ ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമിൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
১ঈশ্ৱৰেণ স্ৱীকীযলোকা অপসাৰিতা অহং কিম্ ঈদৃশং ৱাক্যং ব্ৰৱীমি? তন্ন ভৱতু যতোঽহমপি বিন্যামীনগোত্ৰীয ইব্ৰাহীমৱংশীয ইস্ৰাযেলীযলোকোঽস্মি|
2 ൨ ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ?
২ঈশ্ৱৰেণ পূৰ্ৱ্ৱং যে প্ৰদৃষ্টাস্তে স্ৱকীযলোকা অপসাৰিতা ইতি নহি| অপৰম্ এলিযোপাখ্যানে শাস্ত্ৰে যল্লিখিতম্ আস্তে তদ্ যূযং কিং ন জানীথ?
3 ൩ അവൻ യിസ്രായേലിന് വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
৩হে পৰমেশ্ৱৰ লোকাস্ত্ৱদীযাঃ সৰ্ৱ্ৱা যজ্ঞৱেদীৰভঞ্জন্ তথা তৱ ভৱিষ্যদ্ৱাদিনঃ সৰ্ৱ্ৱান্ অঘ্নন্ কেৱল একোঽহম্ অৱশিষ্ট আসে তে মমাপি প্ৰাণান্ নাশযিতুং চেষ্টনতে, এতাং কথাম্ ইস্ৰাযেলীযলোকানাং ৱিৰুদ্ধম্ এলিয ঈশ্ৱৰায নিৱেদযামাস|
4 ൪ എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിന് മുട്ടുമടക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
৪ততস্তং প্ৰতীশ্ৱৰস্যোত্তৰং কিং জাতং? বাল্নাম্নো দেৱস্য সাক্ষাৎ যৈ ৰ্জানূনি ন পাতিতানি তাদৃশাঃ সপ্ত সহস্ৰাণি লোকা অৱশেষিতা মযা|
5 ൫ അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്.
৫তদ্ৱদ্ এতস্মিন্ ৱৰ্ত্তমানকালেঽপি অনুগ্ৰহেণাভিৰুচিতাস্তেষাম্ অৱশিষ্টাঃ কতিপযা লোকাঃ সন্তি|
6 ൬ കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.
৬অতএৱ তদ্ যদ্যনুগ্ৰহেণ ভৱতি তৰ্হি ক্ৰিযযা ন ভৱতি নো চেদ্ অনুগ্ৰহোঽননুগ্ৰহ এৱ, যদি ৱা ক্ৰিযযা ভৱতি তৰ্হ্যনুগ্ৰহেণ ন ভৱতি নো চেৎ ক্ৰিযা ক্ৰিযৈৱ ন ভৱতি|
7 ൭ ആകയാൽ എന്ത്? യിസ്രായേൽ അന്വേഷിച്ചത് പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അത് പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
৭তৰ্হি কিং? ইস্ৰাযেলীযলোকা যদ্ অমৃগযন্ত তন্ন প্ৰাপুঃ| কিন্ত্ৱভিৰুচিতলোকাস্তৎ প্ৰাপুস্তদন্যে সৰ্ৱ্ৱ অন্ধীভূতাঃ|
8 ൮ “ദൈവം അവർക്ക് ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
৮যথা লিখিতম্ আস্তে, ঘোৰনিদ্ৰালুতাভাৱং দৃষ্টিহীনে চ লোচনে| কৰ্ণৌ শ্ৰুতিৱিহীনৌ চ প্ৰদদৌ তেভ্য ঈশ্ৱৰঃ||
9 ൯ “അവരുടെ മേശ അവർക്ക് കണിയും കുടുക്കും ഇടർച്ചക്കല്ലും പ്രതികാരവുമായിത്തീരട്ടെ;
৯এতেস্মিন্ দাযূদপি লিখিতৱান্ যথা, অতো ভুক্ত্যাসনং তেষাম্ উন্মাথৱদ্ ভৱিষ্যতি| ৱা ৱংশযন্ত্ৰৱদ্ বাধা দণ্ডৱদ্ ৱা ভৱিষ্যতি||
10 ൧൦ അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
১০ভৱিষ্যন্তি তথান্ধাস্তে নেত্ৰৈঃ পশ্যন্তি নো যথা| ৱেপথুঃ কটিদেশস্য তেষাং নিত্যং ভৱিষ্যতি||
11 ൧൧ എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളു.
১১পতনাৰ্থং তে স্খলিতৱন্ত ইতি ৱাচং কিমহং ৱদামি? তন্ন ভৱতু কিন্তু তান্ উদ্যোগিনঃ কৰ্ত্তুং তেষাং পতনাদ্ ইতৰদেশীযলোকৈঃ পৰিত্ৰাণং প্ৰাপ্তং|
12 ൧൨ എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും?
১২তেষাং পতনং যদি জগতো লোকানাং লাভজনকম্ অভৱৎ তেষাং হ্ৰাসোঽপি যদি ভিন্নদেশিনাং লাভজনকোঽভৱৎ তৰ্হি তেষাং ৱৃদ্ধিঃ কতি লাভজনিকা ভৱিষ্যতি?
13 ൧൩ എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു;
১৩অতো হে অন্যদেশিনো যুষ্মান্ সম্বোধ্য কথযামি নিজানাং জ্ঞাতিবন্ধূনাং মনঃসূদ্যোগং জনযন্ তেষাং মধ্যে কিযতাং লোকানাং যথা পৰিত্ৰাণং সাধযামি
14 ൧൪ അത് ഒരുപക്ഷേ ഞാൻ എന്റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ.
১৪তন্নিমিত্তম্ অন্যদেশিনাং নিকটে প্ৰেৰিতঃ সন্ অহং স্ৱপদস্য মহিমানং প্ৰকাশযামি|
15 ൧൫ അവരുടെ തിരസ്കരണം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?
১৫তেষাং নিগ্ৰহেণ যদীশ্ৱৰেণ সহ জগতো জনানাং মেলনং জাতং তৰ্হি তেষাম্ অনুগৃহীতৎৱং মৃতদেহে যথা জীৱনলাভস্তদ্ৱৎ কিং ন ভৱিষ্যতি?
16 ൧൬ കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ.
১৬অপৰং প্ৰথমজাতং ফলং যদি পৱিত্ৰং ভৱতি তৰ্হি সৰ্ৱ্ৱমেৱ ফলং পৱিত্ৰং ভৱিষ্যতি; তথা মূলং যদি পৱিত্ৰং ভৱতি তৰ্হি শাখা অপি তথৈৱ ভৱিষ্যন্তি|
17 ൧൭ കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ,
১৭কিযতীনাং শাখানাং ছেদনে কৃতে ৎৱং ৱন্যজিতৱৃক্ষস্য শাখা ভূৎৱা যদি তচ্ছাখানাং স্থানে ৰোপিতা সতি জিতৱৃক্ষীযমূলস্য ৰসং ভুংক্ষে,
18 ൧൮ കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.
১৮তৰ্হি তাসাং ভিন্নশাখানাং ৱিৰুদ্ধং মাং গৰ্ৱ্ৱীঃ; যদি গৰ্ৱ্ৱসি তৰ্হি ৎৱং মূলং যন্ন ধাৰযসি কিন্তু মূলং ৎৱাং ধাৰযতীতি সংস্মৰ|
19 ൧൯ എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും.
১৯অপৰঞ্চ যদি ৱদসি মাং ৰোপযিতুং তাঃ শাখা ৱিভন্না অভৱন্;
20 ൨൦ ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക.
২০ভদ্ৰম্, অপ্ৰত্যযকাৰণাৎ তে ৱিভিন্না জাতাস্তথা ৱিশ্ৱাসকাৰণাৎ ৎৱং ৰোপিতো জাতস্তস্মাদ্ অহঙ্কাৰম্ অকৃৎৱা সসাধ্ৱসো ভৱ|
21 ൨൧ സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
২১যত ঈশ্ৱৰো যদি স্ৱাভাৱিকীঃ শাখা ন ৰক্ষতি তৰ্হি সাৱধানো ভৱ চেৎ ৎৱামপি ন স্থাপযতি|
22 ൨൨ ആകയാൽ ദൈവത്തിന്റെ ദയയും കാഠിന്യവും കാൺക; ഒരു വശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്റെ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
২২ইত্যত্ৰেশ্ৱৰস্য যাদৃশী কৃপা তাদৃশং ভযানকৎৱমপি ৎৱযা দৃশ্যতাং; যে পতিতাস্তান্ প্ৰতি তস্য ভযানকৎৱং দৃশ্যতাং, ৎৱঞ্চ যদি তৎকৃপাশ্ৰিতস্তিষ্ঠসি তৰ্হি ৎৱাং প্ৰতি কৃপা দ্ৰক্ষ্যতে; নো চেৎ ৎৱমপি তদ্ৱৎ ছিন্নো ভৱিষ্যসি|
23 ൨൩ എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ.
২৩অপৰঞ্চ তে যদ্যপ্ৰত্যযে ন তিষ্ঠন্তি তৰ্হি পুনৰপি ৰোপযিষ্যন্তে যস্মাৎ তান্ পুনৰপি ৰোপযিতুম্ ইশ্ৱৰস্য শক্তিৰাস্তে|
24 ൨൪ സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.
২৪ৱন্যজিতৱৃক্ষস্য শাখা সন্ ৎৱং যদি ততশ্ছিন্নো ৰীতিৱ্যত্যযেনোত্তমজিতৱৃক্ষে ৰোপিতোঽভৱস্তৰ্হি তস্য ৱৃক্ষস্য স্ৱীযা যাঃ শাখাস্তাঃ কিং পুনঃ স্ৱৱৃক্ষে সংলগিতুং ন শক্নুৱন্তি?
25 ൨൫ സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജാതികൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം
২৫হে ভ্ৰাতৰো যুষ্মাকম্ আত্মাভিমানো যন্ন জাযতে তদৰ্থং মমেদৃশী ৱাঞ্ছা ভৱতি যূযং এতন্নিগূঢতত্ত্ৱম্ অজানন্তো যন্ন তিষ্ঠথ; ৱস্তুতো যাৱৎকালং সম্পূৰ্ণৰূপেণ ভিন্নদেশিনাং সংগ্ৰহো ন ভৱিষ্যতি তাৱৎকালম্ অংশৎৱেন ইস্ৰাযেলীযলোকানাম্ অন্ধতা স্থাস্যতি;
26 ൨൬ അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിയ്ക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും.
২৬পশ্চাৎ তে সৰ্ৱ্ৱে পৰিত্ৰাস্যন্তে; এতাদৃশং লিখিতমপ্যাস্তে, আগমিষ্যতি সীযোনাদ্ একো যস্ত্ৰাণদাযকঃ| অধৰ্ম্মং যাকুবো ৱংশাৎ স তু দূৰীকৰিষ্যতি|
27 ൨൭ ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
২৭তথা দূৰীকৰিষ্যামি তেষাং পাপান্যহং যদা| তদা তৈৰেৱ সাৰ্দ্ধং মে নিযমোঽযং ভৱিষ্যতি|
28 ൨൮ ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ.
২৮সুসংৱাদাৎ তে যুষ্মাকং ৱিপক্ষা অভৱন্ কিন্ত্ৱভিৰুচিতৎৱাৎ তে পিতৃলোকানাং কৃতে প্ৰিযপাত্ৰাণি ভৱন্তি|
29 ൨൯ എന്തെന്നാൽ ദൈവത്തിന്റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ.
২৯যত ঈশ্ৱৰস্য দানাদ্ আহ্ৱানাঞ্চ পশ্চাত্তাপো ন ভৱতি|
30 ൩൦ നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
৩০অতএৱ পূৰ্ৱ্ৱম্ ঈশ্ৱৰেঽৱিশ্ৱাসিনঃ সন্তোঽপি যূযং যদ্ৱৎ সম্প্ৰতি তেষাম্ অৱিশ্ৱাসকাৰণাদ্ ঈশ্ৱৰস্য কৃপাপাত্ৰাণি জাতাস্তদ্ৱদ্
31 ൩൧ നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.
৩১ইদানীং তেঽৱিশ্ৱাসিনঃ সন্তি কিন্তু যুষ্মাভি ৰ্লব্ধকৃপাকাৰণাৎ তৈৰপি কৃপা লপ্স্যতে|
32 ൩൨ ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. (eleēsē )
৩২ঈশ্ৱৰঃ সৰ্ৱ্ৱান্ প্ৰতি কৃপাং প্ৰকাশযিতুং সৰ্ৱ্ৱান্ অৱিশ্ৱাসিৎৱেন গণযতি| (eleēsē )
33 ൩൩ ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
৩৩অহো ঈশ্ৱৰস্য জ্ঞানবুদ্ধিৰূপযো ৰ্ধনযোঃ কীদৃক্ প্ৰাচুৰ্য্যং| তস্য ৰাজশাসনস্য তত্ত্ৱং কীদৃগ্ অপ্ৰাপ্যং| তস্য মাৰ্গাশ্চ কীদৃগ্ অনুপলক্ষ্যাঃ|
34 ൩൪ കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവന് മന്ത്രിയായിരുന്നവൻ ആർ?
৩৪পৰমেশ্ৱৰস্য সঙ্কল্পং কো জ্ঞাতৱান্? তস্য মন্ত্ৰী ৱা কোঽভৱৎ?
35 ൩൫ അവന് വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ?
৩৫কো ৱা তস্যোপকাৰী ভৃৎৱা তৎকৃতে তেন প্ৰত্যুপকৰ্ত্তৱ্যঃ?
36 ൩൬ സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം. ആമേൻ. (aiōn )
৩৬যতো ৱস্তুমাত্ৰমেৱ তস্মাৎ তেন তস্মৈ চাভৱৎ তদীযো মহিমা সৰ্ৱ্ৱদা প্ৰকাশিতো ভৱতু| ইতি| (aiōn )