< വെളിപാട് 1 >

1 യേശുക്രിസ്തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനെ കാണിച്ചു.
Одкриттє Ісуса Христа, котре дав Йому Бог, показати слугам своїм, що має скоро бути, і показав, піславши через ангела свого, слузї своєму Йоанові,
2 യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു.
котрий засьвідкував про слово Боже, і сьвідченнє Ісуса Христа, і що видів.
3 സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.
Блаженний, хто читає, і хто слухає слова пророцтва, і хоронить, що написано в ньому; бо час близький.
4 യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ അടുക്കൽനിന്നും,
Йоан семи церквам, що в Азиї: благодать вам і впокій від Того, що єсть, що був, і що прийде, і, від семи духів, що перед престолом Його;
5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
і від Ісуса Христа, котрий сьвідок вірний, первородень із мертвих, і князь царів земних; Йому, милуючому нас, і обмившому нас від гріхів наших в крові своїй,
6 നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (aiōn g165)
(і зробив тому нас царями і сьвящениками Богу і Отцеві своєму, ) слава і держава по вічні віки. Амінь. (aiōn g165)
7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകലഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
Ось, ійде з хмарами, й побачить Його всяке око, і ті, що Його прокололи; і заголосять перед Ним усї роди землї. Так, амінь.
8 ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
Я АльФа і Омега, почин і конець, глаголе Господь, що єсть, і що був, і що прийде Вседержитель.
9 നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.
Я Йоан, і брат вам, і спільник у горю і в царстві і в терпінню Ісуса Христа, був на острові, званім Патмос, за слово Боже, і за сьвідкуваннє Ісуса Христа.
10 ൧൦ കർത്തൃദിവസത്തിൽ ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്;
Я був в дусї в день Господень, і чув ізза себе великий голос, наче труби, що глаголав:
11 ൧൧ ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴ് സഭകൾക്കും അയയ്ക്കുക.
Я АльФа і Омега, Первий і Останнїй; і що бачиш, напиши в книгу; і пішли церквам, що в Азиї: в ЕФес, і в Смирну, і в Пергам, і в Тиятир, і в Сарди, і в Филадельфию, і в Лаодикию.
12 ൧൨ എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു.
І обернув ся я, щоб побачити, чий се голос, що глаголав до мене; а обернувшись, побачив я сїм сьвічників золотих;
13 ൧൩ തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്.
і посеред семи сьвічників подібного Сину чоловічому, з'одягненого в довгу одежу, і підперезаного по грудєх золотим поясом.
14 ൧൪ അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും
Голова ж Його і волоссє білі, як вовна біла, як снїг; а очі Його як поломінь огняна;
15 ൧൫ കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്;
а ноги Його подібні до мідї, наче в печі розпаленої; а голос Його, як шум многих вод;
16 ൧൬ അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
а мав Він у правій руцї своїй сїм звізд; а з уст Його виходив меч обоюдний, гострий; а очі Його, як сонце, що сьвітить у силї своїй.
17 ൧൭ അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു.
І коли побачив Його, впав я до ніг Його як мертвий; і поклав Він праву свою руку на мене, глаголючи менї: Не бій ся, я Первий і Останній, і живий;
18 ൧൮ ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്. (aiōn g165, Hadēs g86)
і був я мертвий, і ось живу по вічні віки; амінь. І маю ключі пекла і смерти. (aiōn g165, Hadēs g86)
19 ൧൯ അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും
Напиши, що бачив єси, і що єсть, і що має бути після сього;
20 ൨൦ എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.
тайна семи звізд, котрі бачив єси у правиці моїй, і сїм сьвічників золотих (така): сїм звізд, се ангели семи церков; а сїм сьвічників, се сїм церков.

< വെളിപാട് 1 >