< വെളിപാട് 9 >

1 പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്ന് ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ട്; അഗാധഗർത്തത്തിന്റെ താക്കോൽ അവന് കൊടുത്തു. (Abyssos g12)
ততঃ পৰং সপ্তমদূতেন তূৰ্য্যাং ৱাদিতাযাং গগনাৎ পৃথিৱ্যাং নিপতিত একস্তাৰকো মযা দৃষ্টঃ, তস্মৈ ৰসাতলকূপস্য কুঞ্জিকাদাযি| (Abyssos g12)
2 അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. (Abyssos g12)
তেন ৰসাতলকূপে মুক্তে মহাগ্নিকুণ্ডস্য ধূম ইৱ ধূমস্তস্মাৎ কূপাদ্ উদ্গতঃ| তস্মাৎ কূপধূমাৎ সূৰ্য্যাকাশৌ তিমিৰাৱৃতৌ| (Abyssos g12)
3 പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിമേൽ വന്നു, അവയ്ക്ക് ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി കൊടുക്കപ്പെടുകയും ചെയ്തു.
তস্মাদ্ ধূমাৎ পতঙ্গেষু পৃথিৱ্যাং নিৰ্গতেষু নৰলোকস্থৱৃশ্চিকৱৎ বলং তেভ্যোঽদাযি|
4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലുള്ള പുല്ലിനും, യാതൊരു പച്ചയായ സസ്യത്തിനും, വൃക്ഷത്തിനും കേടുവരുത്തരുത് എന്നു അതിന് കല്പന ലഭിച്ചു.
অপৰং পৃথিৱ্যাস্তৃণানি হৰিদ্ৱৰ্ণশাকাদযো ৱৃক্ষাশ্চ তৈ ৰ্ন সিংহিতৱ্যাঃ কিন্তু যেষাং ভালেষ্ৱীশ্ৱৰস্য মুদ্ৰাযা অঙ্কো নাস্তি কেৱলং তে মানৱাস্তৈ ৰ্হিংসিতৱ্যা ইদং ত আদিষ্টাঃ|
5 അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ.
পৰন্তু তেষাং বধায নহি কেৱলং পঞ্চ মাসান্ যাৱৎ যাতনাদানায তেভ্যঃ সামৰ্থ্যমদাযি| ৱৃশ্চিকেন দষ্টস্য মানৱস্য যাদৃশী যাতনা জাযতে তৈৰপি তাদৃশী যাতনা প্ৰদীযতে|
6 ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും; പക്ഷേ അത് കണ്ടെത്തുകയില്ല; അവർ മരിക്കുവാൻ ആശിക്കും; എന്നാൽ മരണം അവരിൽ നിന്നു പറന്നുപോകും.
তস্মিন্ সমযে মানৱা মৃত্যুং মৃগযিষ্যন্তে কিন্তু প্ৰাপ্তুং ন শক্ষ্যন্তি, তে প্ৰাণান্ ত্যক্তুম্ অভিলষিষ্যন্তি কিন্তু মৃত্যুস্তেভ্যো দূৰং পলাযিষ্যতে|
7 വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളെപ്പോലെ; അവയുടെ തലകളിൽ സ്വർണ്ണകിരീടങ്ങൾ പോലെ എന്തോ ഉണ്ടായിരുന്നു; അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയും ആയിരുന്നു.
তেষাং পতঙ্গানাম্ আকাৰো যুদ্ধাৰ্থং সুসজ্জিতানাম্ অশ্ৱানাম্ আকাৰস্য তুল্যঃ, তেষাং শিৰঃসু সুৱৰ্ণকিৰীটানীৱ কিৰীটানি ৱিদ্যন্তে, মুখমণ্ডলানি চ মানুষিকমুখতুল্যানি,
8 സ്ത്രീകളുടെ മുടിപോലെ അവയ്ക്ക് മുടി ഉണ്ടായിരുന്നു; അവയുടെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ പോലെ ആയിരുന്നു.
কেশাশ্চ যোষিতাং কেশানাং সদৃশাঃ, দন্তাশ্চ সিংহদন্ততুল্যাঃ,
9 ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദംപോലെയും ആയിരുന്നു.
লৌহকৱচৱৎ তেষাং কৱচানি সন্তি, তেষাং পক্ষাণাং শব্দো ৰণায ধাৱতামশ্ৱৰথানাং সমূহস্য শব্দতুল্যঃ|
10 ൧൦ അവയ്ക്ക് തേളുകളെപ്പോലെ വാലുകൾ ഉണ്ട്; അവയിൽ വിഷമുള്ളുകളും ഉണ്ടായിരുന്നു; മനുഷ്യരെ അഞ്ചുമാസക്കാലം ഉപദ്രവിക്കുവാനുള്ള ശക്തി അവയ്ക്ക് ഉണ്ടായിരുന്നു.
১০ৱৃশ্চিকানামিৱ তেষাং লাঙ্গূলানি সন্তি, তেষু লাঙ্গূলেষু কণ্টকানি ৱিদ্যন্তে, অপৰং পঞ্চ মাসান্ যাৱৎ মানৱানাং হিংসনায তে সামৰ্থ্যপ্ৰাপ্তাঃ|
11 ൧൧ അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു. (Abyssos g12)
১১তেষাং ৰাজা চ ৰসাতলস্য দূতস্তস্য নাম ইব্ৰীযভাষযা অবদ্দোন্ যূনানীযভাষযা চ অপল্লুযোন্ অৰ্থতো ৱিনাশক ইতি| (Abyssos g12)
12 ൧൨ ആദ്യത്തെ കഷ്ടം കഴിഞ്ഞുപോയി. ജാഗ്രതയായിരിക്ക! ഇനിയും രണ്ട് കഷ്ടങ്ങൾ കൂടെ വരുവാനുണ്ട്.
১২প্ৰথমঃ সন্তাপো গতৱান্ পশ্য ইতঃ পৰমপি দ্ৱাভ্যাং সন্তাপাভ্যাম্ উপস্থাতৱ্যং|
13 ൧൩ ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാല് കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ട്.
১৩ততঃ পৰং ষষ্ঠদূতেন তূৰ্য্যাং ৱাদিতাযাম্ ঈশ্ৱৰস্যান্তিকে স্থিতাযাঃ সুৱৰ্ণৱেদ্যাশ্চতুশ্চূডাতঃ কস্যচিদ্ ৰৱো মযাশ্ৰাৱি|
14 ൧൪ ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാല് ദൂതന്മാരെ അഴിച്ചുവിടുക”.
১৪স তূৰীধাৰিণং ষষ্ঠদূতম্ অৱদৎ, ফৰাতাখ্যে মহানদে যে চৎৱাৰো দূতা বদ্ধাঃ সন্তি তান্ মোচয|
15 ൧൫ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാല് ദൂതന്മാരെ അഴിച്ചുവിട്ടു.
১৫ততস্তদ্দণ্ডস্য তদ্দিনস্য তন্মাসস্য তদ্ৱৎসৰস্য চ কৃতে নিৰূপিতাস্তে চৎৱাৰো দূতা মানৱানাং তৃতীযাংশস্য বধাৰ্থং মোচিতাঃ|
16 ൧൬ കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ട്.
১৬অপৰম্ অশ্ৱাৰোহিসৈন্যানাং সংখ্যা মযাশ্ৰাৱি, তে ৱিংশতিকোটয আসন্|
17 ൧൭ ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽനിന്നും തീയും പുകയും ഗന്ധകവും വമിച്ചു.
১৭মযা যে ঽশ্ৱা অশ্ৱাৰোহিণশ্চ দৃষ্টাস্ত এতাদৃশাঃ, তেষাং ৱহ্নিস্ৱৰূপাণি নীলপ্ৰস্তৰস্ৱৰূপাণি গন্ধকস্ৱৰূপাণি চ ৱৰ্ম্মাণ্যাসন্, ৱাজিনাঞ্চ সিংহমূৰ্দ্ধসদৃশা মূৰ্দ্ধানঃ, তেষাং মুখেভ্যো ৱহ্নিধূমগন্ধকা নিৰ্গচ্ছন্তি|
18 ൧൮ അവയുടെ വായിൽനിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.
১৮এতৈস্ত্ৰিভি ৰ্দণ্ডৈৰৰ্থতস্তেষাং মুখেভ্যো নিৰ্গচ্ছদ্ভি ৰ্ৱহ্নিধূমগন্ধকৈ ৰ্মানুষাণাং তুতীযাংশো ঽঘানি|
19 ൧൯ അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു.
১৯তেষাং ৱাজিনাং বলং মুখেষু লাঙ্গূলেষু চ স্থিতং, যতস্তেষাং লাঙ্গূলানি সৰ্পাকাৰাণি মস্তকৱিশিষ্টানি চ তৈৰেৱ তে হিংসন্তি|
20 ൨൦ ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല.
২০অপৰম্ অৱশিষ্টা যে মানৱা তৈ ৰ্দণ্ডৈ ৰ্ন হতাস্তে যথা দৃষ্টিশ্ৰৱণগমনশক্তিহীনান্ স্ৱৰ্ণৰৌপ্যপিত্তলপ্ৰস্তৰকাষ্ঠমযান্ ৱিগ্ৰহান্ ভূতাংশ্চ ন পূজযিষ্যন্তি তথা স্ৱহস্তানাং ক্ৰিযাভ্যঃ স্ৱমনাংসি ন পৰাৱৰ্ত্তিতৱন্তঃ
21 ൨൧ അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവർത്തികൾ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
২১স্ৱবধকুহকৱ্যভিচাৰচৌৰ্য্যোভ্যো ঽপি মনাংসি ন পৰাৱৰ্ত্তিতৱন্তঃ|

< വെളിപാട് 9 >