< വെളിപാട് 6 >

1 കുഞ്ഞാട് ഏഴ് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാല് ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ബത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു.
Og jeg så, da Lammet åbnede et af de syv Segl, og jeg hørte et af de fire Væsener sige som en Tordens Røst: Kom!
2 ഞാൻ നോക്കിയപ്പോൾ ഇതാ ഒരു വെള്ളക്കുതിര; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു വില്ല് പിടിച്ചിരിക്കുന്നു; അവന് ഒരു കിരീടവും കൊടുത്തു; അവൻ ജയിക്കുന്നവനായും ജയാളിയായും പുറപ്പെട്ടു.
Og jeg så, og se en hvid Hest, og han, som sad på den, havde en Bue; og der blev givet ham en Krone, og han drog ud sejrende og til Sejer.
3 അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ട്.
Og da det åbnede det andet Segl, hørte jeg det andet Væsen sige: Kom!
4 അപ്പോൾ തീപോലെ ചുവപ്പു നിറമുള്ള മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം കൊടുത്തു; ഒരു വലിയ വാളും അവന് കൊടുത്തു.
Og der udgik en anden Hest, som var rød; og ham, som sad på den, blev det givet at tage Freden bort fra Jorden, og at de skulde myrde hverandre; og der blev givet ham et stort Sværd.
5 അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ട്. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ട്; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു.
Og da det åbnede det tredje Segl, hørte jeg det tredje Væsen sige: Kom! Og jeg så, og se en sort Hest, og han, der sad på den, havde en Vægt i sin Hånd.
6 ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാല് ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ട്.
Og jeg hørte ligesom en Røst midt iblandt de fire Væsener, som sagde: Et Mål Hvede for en Denar og tre Mål Byg for en Denar; og Olien og Vinen skal du ikke gøre Skade.
7 അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ട്.
Og da det åbnede det fjerde Segl, hørte jeg en Røst af det fjerde Væsen sige: Kom!
8 അപ്പോൾ ഞാൻ ചാരനിറമുള്ള ഒരു കുതിരയെ കണ്ട്; അതിന്മേൽ ഇരിക്കുന്നവന് മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്ക് വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളയുവാൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അധികാരം നൽകപ്പെട്ടു. (Hadēs g86)
Og jeg så, og se en grøngul Hest, og han, som sad på den, hans Navn var Døden, og Dødsriget fulgte med ham; og der blev givet dem Magt over Fjerdedelen af Jorden til at ihjelslå med Sværd og med Hunger og med Pest og ved Jordens vilde Dyr. (Hadēs g86)
9 അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ ഉറപ്പോടെ കാത്തുകൊണ്ട സാക്ഷ്യം നിമിത്തവും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിന്റെ കീഴിൽ കണ്ട്;
Og da det åbnede det femte Segl, så jeg under Alteret deres Sjæle, som vare myrdede for Guds Ords Skyld og for det Vidnesbyrds Skyld, som de havde.
10 ൧൦ വിശുദ്ധനും സത്യവാനുമായ കർത്താവേ, ഭൂമിയിൽ ജീവിക്കുന്നവരോട് ന്യായവിധിയും ഞങ്ങളുടെ രക്തത്തിനുള്ള പ്രതികാരവും നീ എത്രത്തോളം നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.
Og de råbte med høj Røst og sagde: Hvor længe, Herre, du hellige og sanddru! undlader du at dømme og hævne vort Blod på dem, som bo på Jorden?
11 ൧൧ അപ്പോൾ അവരിൽ ഓരോരുത്തർക്കും വെള്ളയങ്കി നൽകപ്പെട്ടു; അവർ കൊല്ലപ്പെട്ടതുപോലെ അവരുടെ സഹശുശ്രുഷകന്മാരും ക്രിസ്തീയ സഹോദരന്മാരും കൊല്ലപ്പെടുന്നതുവരെ അല്പകാലം കൂടെ അവർ കാത്തിരിക്കണം എന്നു അവർക്ക് അരുളപ്പാടുണ്ടായി.
Og der blev givet dem hver især en lang, hvid Klædning, og der blev sagt til dem, at de skulde hvile endnu en liden Tid, indtil også Tallet på deres Medtjenere og deres Brødre blev fuldt, hvilke skulde ihjelslås ligesom de.
12 ൧൨ അവൻ ആറാം മുദ്ര പൊട്ടിച്ചപ്പോൾ; ഞാൻ നോക്കുകയിൽ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ രക്തതുല്യമായിത്തീർന്നു.
Og jeg så, da det åbnede det sjette Segl, da skete der et stort Jordskælv, og Solen blev sort som en Hårsæk, og Månen blev helt som Blod.
13 ൧൩ അത്തിവൃക്ഷം കൊടുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് തണുപ്പുകാലത്ത് കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
Og Himmelens Stjerner faldt ned på Jorden, ligesom et Figentræ nedkaster sine umodne Figen, når det rystes af et stærkt Vejr.
14 ൧൪ ചുരുൾ മുകളിലേക്കു ചുരുട്ടുംപോലെ ആകാശം ഇല്ലാതായി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.
Og Himmelen veg bort, lig en Bog, der sammenrulles, og hvert Bjerg og hver Ø flyttedes fra deres Steder.
15 ൧൫ അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രധാനികളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകളുടെ ഇടയിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും;
Og Kongerne på Jorden og Stormændene og Krigsøverstene og de rige og de vældige og hver Træl og fri skjulte sig i Hulerne og i Bjergenes Kløfter,
16 ൧൬ “ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ.
og de sagde til Bjergene og Klipperne: Falder over os og skjuler os for Hans Åsyn, som sidder på Tronen, og for Lammets Vrede!
17 ൧൭ അവന്റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.
Thi deres Vredes støre Dag er kommen; og hvem kan bestå?

< വെളിപാട് 6 >