< വെളിപാട് 5 >
1 ൧ പിന്നെ ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറകിലും എഴുതിയിരിക്കുന്നതും ഏഴ് മുദ്രയാൽ മുദ്രയിട്ടിരിക്കുന്നതുമായ ഒരു ചുരുൾ കണ്ട്.
Je vis, dans la main droite de celui qui était assis sur le trône, un livre écrit en dedans et en dehors, fermé par sept sceaux.
2 ൨ ആ ചുരുൾ തുറപ്പാനും അതിന്റെ മുദ്ര പൊട്ടിയ്ക്കുവാനും യോഗ്യൻ ആർ? എന്നു അത്യുച്ചത്തിൽ വിളംബരം ചെയ്യുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ട്.
Je vis un ange puissant qui proclamait d'une voix forte: « Qui est digne d'ouvrir le livre et d'en rompre les sceaux? »
3 ൩ ചുരുൾ തുറക്കുവാനോ അത് ഒന്ന് നോക്കുവാൻ പോലുമോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
Personne, ni dans le ciel en haut, ni sur la terre, ni sous la terre, n'a pu ouvrir le livre ni le regarder.
4 ൪ ചുരുൾ തുറക്കുവാനോ അത് വായിക്കുവാനോ നോക്കുവാനോ യോഗ്യതയുള്ള ആരെയും കണ്ടെത്തായ്കകൊണ്ട് ഞാൻ അതിദുഃഖത്തോടെ കരഞ്ഞു.
Alors je pleurai beaucoup, parce que personne ne fut trouvé digne d'ouvrir le livre ou de le regarder.
5 ൫ എങ്കിലും മൂപ്പന്മാരിൽ ഒരുവൻ എന്നോട് പറഞ്ഞത്: കരയണ്ട; നോക്കൂ, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ ചുരുൾ തുറക്കുവാനും അതിന്റെ ഏഴുമുദ്രയും അഴിപ്പാനും തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു.
L'un des anciens me dit: « Ne pleure pas. Voici que le Lion qui est de la tribu de Juda, la racine de David, a vaincu: celui qui ouvre le livre et ses sept sceaux. »
6 ൬ സിംഹസനത്തിന്റെയും നാല് ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ട്: അവന് ഏഴ് കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് കണ്ണും ഉണ്ട്.
Je vis au milieu du trône et des quatre êtres vivants, et au milieu des anciens, un agneau debout, comme immolé, ayant sept cornes et sept yeux, qui sont les sept esprits de Dieu, envoyés par toute la terre.
7 ൭ അവൻ ചെന്ന് സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു ചുരുൾ വാങ്ങി.
Alors il vint, et il prit le livre de la main droite de celui qui était assis sur le trône.
8 ൮ അവൻ ചുരുൾ വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തിനാല് മൂപ്പന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണു. ഓരോരുത്തനു വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന സുഗന്ധം നിറഞ്ഞ സ്വർണ്ണപാത്രവും ഉണ്ടായിരുന്നു.
Lorsqu'il eut pris le livre, les quatre êtres vivants et les vingt-quatre vieillards se prosternèrent devant l'agneau, ayant chacun une harpe et des coupes d'or remplies de parfums, qui sont les prières des saints.
9 ൯ അവർ ഒരു പുതിയ പാട്ട് പാടി: ചുരുൾ വാങ്ങുവാനും അതിന്റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ; “നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള ജനങ്ങളെ നീ ദൈവത്തിനായി വിലയ്ക്കു വാങ്ങി;
Ils chantèrent un cantique nouveau, en disant, « Vous êtes digne de prendre le livre et d'ouvrir ses sceaux, car tu as été tué, et tu nous as acheté pour Dieu avec ton sang de toute tribu, langue, peuple et nation,
10 ൧൦ ഞങ്ങളുടെ ദൈവത്തിനായി നീ ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴും”.
et a fait de nous des rois et des prêtres pour notre Dieu; et nous régnerons sur la terre. »
11 ൧൧ പിന്നെ ഞാൻ നോക്കിയപ്പോൾ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും അനേകം ദൂതന്മാരുടെ ശബ്ദം കേട്ട്; അവരുടെ എണ്ണം പതിനായിരം ഇരട്ടി പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
Je regardai, et j'entendis comme la voix de beaucoup d'anges autour du trône, des êtres vivants et des vieillards. Leur nombre était de dix mille, de dix mille et de milliers de milliers,
12 ൧൨ അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ”.
disant d'une voix forte: « L'agneau qui a été tué est digne de recevoir la puissance, la richesse, la sagesse, la force, l'honneur, la gloire et la bénédiction! »
13 ൧൩ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ”. (aiōn )
J'ai entendu tout ce qui a été créé dans les cieux, sur la terre, sous la terre, sur la mer, et tout ce qui s'y trouve, dire: « A celui qui est assis sur le trône et à l'Agneau, la bénédiction, l'honneur, la gloire et la domination, aux siècles des siècles! Amen! » (aiōn )
14 ൧൪ അപ്പോൾ നാല് ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.
Les quatre êtres vivants dirent: « Amen! » Puis les anciens se prosternèrent et se prosternèrent.