< വെളിപാട് 3 >

1 സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴ് നക്ഷത്രവും വഹിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്ക് ഒരു പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.
അപരം സാർദ്ദിസ്ഥസമിതേ ർദൂതം പ്രതീദം ലിഖ, യോ ജന ഈശ്വരസ്യ സപ്താത്മനഃ സപ്ത താരാശ്ച ധാരയതി സ ഏവ ഭാഷതേ, തവ ക്രിയാ മമ ഗോചരാഃ, ത്വം ജീവദാഖ്യോ ഽസി തഥാപി മൃതോ ഽസി തദപി ജാനാമി|
2 ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്റെ പ്രവൃത്തി ദൈവത്തിന്റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.
പ്രബുദ്ധോ ഭവ, അവശിഷ്ടം യദ്യത് മൃതകൽപം തദപി സബലീകുരു യത ഈശ്വരസ്യ സാക്ഷാത് തവ കർമ്മാണി ന സിദ്ധാനീതി പ്രമാണം മയാ പ്രാപ്തം|
3 അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്ത് കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല.
അതഃ കീദൃശീം ശിക്ഷാം ലബ്ധവാൻ ശ്രുതവാശ്ചാസി തത് സ്മരൻ താം പാലയ സ്വമനഃ പരിവർത്തയ ച| ചേത് പ്രബുദ്ധോ ന ഭവേസ്തർഹ്യഹം സ്തേന ഇവ തവ സമീപമ് ഉപസ്ഥാസ്യാമി കിഞ്ച കസ്മിൻ ദണ്ഡേ ഉപസ്ഥാസ്യാമി തന്ന ജ്ഞാസ്യസി|
4 എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.
തഥാപി യൈഃ സ്വവാസാംസി ന കലങ്കിതാനി താദൃശാഃ കതിപയലോകാഃ സാർദ്ദിനഗരേ ഽപി തവ വിദ്യന്തേ തേ ശുഭ്രപരിച്ഛദൈ ർമമ സങ്ഗേ ഗമനാഗമനേ കരിഷ്യന്തി യതസ്തേ യോഗ്യാഃ|
5 ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും.
യോ ജനോ ജയതി സ ശുഭ്രപരിച്ഛദം പരിധാപയിഷ്യന്തേ, അഹഞ്ച ജീവനഗ്രന്ഥാത് തസ്യ നാമ നാന്തർധാപയിഷ്യാമി കിന്തു മത്പിതുഃ സാക്ഷാത് തസ്യ ദൂതാനാം സാക്ഷാച്ച തസ്യ നാമ സ്വീകരിഷ്യാമി|
6 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
യസ്യ ശ്രോത്രം വിദ്യതേ സ സമിതീഃ പ്രത്യുച്യമാനാമ് ആത്മനഃ കഥാം ശൃണോതു|
7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്:
അപരഞ്ച ഫിലാദിൽഫിയാസ്ഥസമിതേ ർദൂതം പ്രതീദം ലിഖ, യഃ പവിത്രഃ സത്യമയശ്ചാസ്തി ദായൂദഃ കുഞ്ജികാം ധാരയതി ച യേന മോചിതേ ഽപരഃ കോഽപി ന രുണദ്ധി രുദ്ധേ ചാപരഃ കോഽപി ന മോചയതി സ ഏവ ഭാഷതേ|
8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്ക് അല്പം ശക്തിമാത്രമേയുള്ളൂ എങ്കിലും നീ എന്റെ വചനം അനുസരിച്ചു, എന്റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല.
തവ ക്രിയാ മമ ഗോചരാഃ പശ്യ തവ സമീപേ ഽഹം മുക്തം ദ്വാരം സ്ഥാപിതവാൻ തത് കേനാപി രോദ്ധും ന ശക്യതേ യതസ്തവാൽപം ബലമാസ്തേ തഥാപി ത്വം മമ വാക്യം പാലിതവാൻ മമ നാമ്നോ ഽസ്വീകാരം ന കൃതവാംശ്ച|
9 ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും.
പശ്യ യിഹൂദീയാ ന സന്തോ യേ മൃഷാവാദിനഃ സ്വാൻ യിഹൂദീയാൻ വദന്തി തേഷാം ശയതാനസമാജീയാനാം കാംശ്ചിദ് അഹമ് ആനേഷ്യാമി പശ്യ തേ മദാജ്ഞാത ആഗത്യ തവ ചരണയോഃ പ്രണംസ്യന്തി ത്വഞ്ച മമ പ്രിയോ ഽസീതി ജ്ഞാസ്യന്തി|
10 ൧൦ ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും.
ത്വം മമ സഹിഷ്ണുതാസൂചകം വാക്യം രക്ഷിതവാനസി തത്കാരണാത് പൃഥിവീനിവാസിനാം പരീക്ഷാർഥം കൃത്സ്നം ജഗദ് യേനാഗാമിപരീക്ഷാദിനേനാക്രമിഷ്യതേ തസ്മാദ് അഹമപി ത്വാം രക്ഷിഷ്യാമി|
11 ൧൧ ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക.
പശ്യ മയാ ശീഘ്രമ് ആഗന്തവ്യം തവ യദസ്തി തത് ധാരയ കോ ഽപി തവ കിരീടം നാപഹരതു|
12 ൧൨ ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്റെ ദൈവത്തിന്റെ പേരും എന്റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നേ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെമേൽ എഴുതും.
യോ ജനോ ജയതി തമഹം മദീയേശ്വരസ്യ മന്ദിരേ സ്തമ്ഭം കൃത്വാ സ്ഥാപയിസ്യാമി സ പുന ർന നിർഗമിഷ്യതി| അപരഞ്ച തസ്മിൻ മദീയേശ്വരസ്യ നാമ മദീയേശ്വരസ്യ പുര്യ്യാ അപി നാമ അർഥതോ യാ നവീനാ യിരൂശാനമ് പുരീ സ്വർഗാത് മദീയേശ്വരസ്യ സമീപാദ് അവരോക്ഷ്യതി തസ്യാ നാമ മമാപി നൂതനം നാമ ലേഖിഷ്യാമി|
13 ൧൩ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
യസ്യ ശ്രോത്രം വിദ്യതേ സ സമിതീഃ പ്രത്യുച്യമാനാമ് ആത്മനഃ കഥാം ശൃണോതു|
14 ൧൪ ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്:
അപരഞ്ച ലായദികേയാസ്ഥസമിതേ ർദൂതം പ്രതീദം ലിഖ, യ ആമേൻ അർഥതോ വിശ്വാസ്യഃ സത്യമയശ്ച സാക്ഷീ, ഈശ്വരസ്യ സൃഷ്ടേരാദിശ്ചാസ്തി സ ഏവ ഭാഷതേ|
15 ൧൫ ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
തവ ക്രിയാ മമ ഗോചരാഃ ത്വം ശീതോ നാസി തപ്തോ ഽപി നാസീതി ജാനാമി|
16 ൧൬ അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്നു തുപ്പിക്കളയും.
തവ ശീതത്വം തപ്തത്വം വാ വരം ഭവേത്, ശീതോ ന ഭൂത്വാ തപ്തോ ഽപി ന ഭൂത്വാ ത്വമേവമ്ഭൂതഃ കദൂഷ്ണോ ഽസി തത്കാരണാദ് അഹം സ്വമുഖാത് ത്വാമ് ഉദ്വമിഷ്യാമി|
17 ൧൭ ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നുംതന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതിയില്ലാത്തവനും കെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയായ്കകൊണ്ടും;
അഹം ധനീ സമൃദ്ധശ്ചാസ്മി മമ കസ്യാപ്യഭാവോ ന ഭവതീതി ത്വം വദസി കിന്തു ത്വമേവ ദുഃഖാർത്തോ ദുർഗതോ ദരിദ്രോ ഽന്ധോ നഗ്നശ്ചാസി തത് ത്വയാ നാവഗമ്യതേ|
18 ൧൮ നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്ക് കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക.
ത്വം യദ് ധനീ ഭവേസ്തദർഥം മത്തോ വഹ്നൗ താപിതം സുവർണം ക്രീണീഹി നഗ്നത്വാത് തവ ലജ്ജാ യന്ന പ്രകാശേത തദർഥം പരിധാനായ മത്തഃ ശുഭ്രവാസാംസി ക്രീണീഹി യച്ച തവ ദൃഷ്ടിഃ പ്രസന്നാ ഭവേത് തദർഥം ചക്ഷുർലേപനായാഞ്ജനം മത്തഃ ക്രീണീഹീതി മമ മന്ത്രണാ|
19 ൧൯ എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.
യേഷ്വഹം പ്രീയേ താൻ സർവ്വാൻ ഭർത്സയാമി ശാസ്മി ച, അതസ്ത്വമ് ഉദ്യമം വിധായ മനഃ പരിവർത്തയ|
20 ൨൦ ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും.
പശ്യാഹം ദ്വാരി തിഷ്ഠൻ തദ് ആഹന്മി യദി കശ്ചിത് മമ രവം ശ്രുത്വാ ദ്വാരം മോചയതി തർഹ്യഹം തസ്യ സന്നിധിം പ്രവിശ്യ തേന സാർദ്ധം ഭോക്ഷ്യേ സോ ഽപി മയാ സാർദ്ധം ഭോക്ഷ്യതേ|
21 ൨൧ ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
അപരമഹം യഥാ ജിതവാൻ മമ പിത്രാ ച സഹ തസ്യ സിംഹാസന ഉപവിഷ്ടശ്ചാസ്മി, തഥാ യോ ജനോ ജയതി തമഹം മയാ സാർദ്ധം മത്സിംഹാസന ഉപവേശയിഷ്യാമി|
22 ൨൨ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
യസ്യ ശ്രോത്രം വിദ്യതേ സ സമിതീഃ പ്രത്യുച്യമാനമ് ആത്മനഃ കഥാം ശൃണോതു|

< വെളിപാട് 3 >