< വെളിപാട് 22 +

1 പിന്നെ അവൻ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു.
Și mi-a arătat un râu pur al apei vieții, limpede precum cristalul, ieșind din tronul lui Dumnezeu și al Mielului.
2 അതിന്റെ വിധിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്റെ ഇലകൾ ജാതികൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു.
În mijlocul străzii ei și pe fiecare parte a râului era pomul vieții, rodind douăsprezece feluri de fructe, dându-și rodul în fiecare lună; și frunzele pomului erau pentru vindecarea națiunilor.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ സേവിക്കും.
Și nu va mai fi vreun blestem, ci tronul lui Dumnezeu și al Mielului va fi în ea; și robii lui îi vor servi;
4 അവർ അവന്റെ മുഖംകാണും; അവന്റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും.
Și vor vedea fața lui; și numele lui va fi pe frunțile lor.
5 ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും. (aiōn g165)
Și nu va fi noapte acolo; și nu vor avea nevoie de candelă, nici de lumina soarelui, pentru că Domnul Dumnezeu le dă lumină; și vor domni pentru totdeauna și întotdeauna. (aiōn g165)
6 അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്റെ ദൂതനെ അയച്ചു.
Și mi-a spus: Aceste cuvinte sunt credincioase și adevărate; și Domnul Dumnezeul sfinților profeți a trimis pe îngerul său să arate robilor săi lucrurile care trebuie făcute în curând.
7 ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.
Iată, vin dintr-o dată; binecuvântat este cel ce ține cuvintele profeției acestei cărți.
8 യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു.
Și eu, Ioan, am văzut acestea și le-am auzit. Și când am auzit și am văzut, am căzut jos să mă închin înaintea picioarelor îngerului care mi-a arătat acestea.
9 അവൻ എന്നോട്: നീ അത് ചെയ്യരുത്: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടേടെയും ഈ പുസ്തകത്തിലെ വചനം അനുസരിക്കുന്നവരുടെയും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക എന്നു പറഞ്ഞു.
Atunci mi-a spus: Vezi, nu face aceasta, fiindcă eu sunt împreună-rob cu tine și cu frații tăi, profeții, și cu cei ce țin strâns cuvintele acestei cărți; închină-te lui Dumnezeu.
10 ൧൦ അവൻ എന്നോട് പറഞ്ഞത്: സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങളെ മുദ്രയിടരുതു.
Și mi-a zis: Nu sigila cuvintele profeției acestei cărți, pentru că timpul este aproape.
11 ൧൧ അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.
Cel ce este nedrept, să rămână nedrept; și cel ce este murdar, să rămână murdar; și cel ce este drept, să rămână drept; și cel ce este sfânt, să rămână sfânt.
12 ൧൨ ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്റെ അടുക്കൽ ഉണ്ട്.
Și, iată, vin dintr-o dată; și răsplata mea este cu mine, pentru a da fiecăruia așa cum va fi lucrarea lui.
13 ൧൩ ഞാൻ അല്ഫയും ഓമേഗയും ആരംഭവും അവസാനവും ആദിയും അന്ത്യവും ആകുന്നു.
Eu sunt Alfa și Omega, începutul și sfârșitul, cel dintâi și cel de pe urmă.
14 ൧൪ ജീവന്റെ വൃക്ഷത്തിൽ പങ്ക് ലഭിക്കേണ്ടതിനും വാതിലുകളിൽകൂടി നഗരത്തിൽ കടക്കേണ്ടതിനും അവന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നവരായ തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍ഭാഗ്യവാന്മാർ.
Binecuvântați sunt cei ce împlinesc poruncile lui, ca să aibă dreptul la pomul vieții și să intre pe porți în cetate.
15 ൧൫ നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ.
Iar afară sunt câinii și vrăjitorii și curvarii și ucigașii și idolatrii și toți cei ce iubesc și practică minciuna.
16 ൧൬ സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു.
Eu, Isus, am trimis pe îngerul meu pentru a vă adeveri aceste lucruri în biserici. Eu sunt rădăcina și urmașul lui David, steaua de dimineață și strălucitoare.
17 ൧൭ വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ആശിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
Și Duhul și mireasa zic: Vino! Și cel ce aude să spună: Vino! Și să vină cel ce este însetat. Și oricine voiește, să ia apa vieții în dar.
18 ൧൮ ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വാക്കുകൾ കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നത്: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവന് വരുത്തും.
Fiindcă eu aduc mărturie fiecărui om care aude cuvintele profeției acestei cărți: Dacă vreun om va adăuga la aceste lucruri, Dumnezeu îi va adăuga plăgile care sunt scrise în această carte;
19 ൧൯ ഈ പ്രവചന പുസ്തകത്തിലെ വചനങ്ങളിൽ നിന്നു ആരെങ്കിലും എന്തെങ്കിലും നീക്കിക്കളഞ്ഞാൽ ജീവന്റെ പുസ്തകത്തിലേയും വിശുദ്ധനഗരത്തിലേയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റെല്ലാത്തിലേയും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.
Și dacă vreun om va scoate din cuvintele cărții acestei profeții, Dumnezeu îi va lua partea din cartea vieții și din cetatea sfântă și din lucrurile care sunt scrise în această carte.
20 ൨൦ ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: അതേ, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.
Cel ce adeverește aceste lucruri spune: Cu siguranță, vin dintr-o dată. Amin. Da, vino, Doamne Isuse!
21 ൨൧ കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
Harul Domnului nostru Isus Cristos fie cu voi toți. Amin.

< വെളിപാട് 22 +