< വെളിപാട് 20 >

1 പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. (Abyssos g12)
ততঃ পৰং স্ৱৰ্গাদ্ অৱৰোহন্ একো দূতো মযা দৃষ্টস্তস্য কৰে ৰমাতলস্য কুঞ্জিকা মহাশৃঙ্খলঞ্চৈকং তিষ্ঠতঃ| (Abyssos g12)
2 അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു.
অপৰং নাগো ঽৰ্থতঃ যো ৱৃদ্ধঃ সৰ্পো ঽপৱাদকঃ শযতানশ্চাস্তি তমেৱ ধৃৎৱা ৱৰ্ষসহস্ৰং যাৱদ্ বদ্ধৱান্|
3 ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. (Abyssos g12)
অপৰং ৰসাতলে তং নিক্ষিপ্য তদুপৰি দ্ৱাৰং ৰুদ্ধ্ৱা মুদ্ৰাঙ্কিতৱান্ যস্মাৎ তদ্ ৱৰ্ষসহস্ৰং যাৱৎ সম্পূৰ্ণং ন ভৱেৎ তাৱদ্ ভিন্নজাতীযাস্তেন পুন ৰ্ন ভ্ৰমিতৱ্যাঃ| ততঃ পৰম্ অল্পকালাৰ্থং তস্য মোচনেন ভৱিতৱ্যং| (Abyssos g12)
4 പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ട്; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ട്; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു.
অনন্তৰং মযা সিংহাসনানি দৃষ্টানি তত্ৰ যে জনা উপাৱিশন্ তেভ্যো ৱিচাৰভাৰো ঽদীযত; অনন্তৰং যীশোঃ সাক্ষ্যস্য কাৰণাদ্ ঈশ্ৱৰৱাক্যস্য কাৰণাচ্চ যেষাং শিৰশ্ছেদনং কৃতং পশোস্তদীযপ্ৰতিমাযা ৱা পূজা যৈ ৰ্ন কৃতা ভালে কৰে ৱা কলঙ্কো ঽপি ন ধৃতস্তেষাম্ আত্মানো ঽপি মযা দৃষ্টাঃ, তে প্ৰাপ্তজীৱনাস্তদ্ৱৰ্ষসহস্ৰং যাৱৎ খ্ৰীষ্টেন সাৰ্দ্ধং ৰাজৎৱমকুৰ্ৱ্ৱন্|
5 ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം.
কিন্ত্ৱৱশিষ্টা মৃতজনাস্তস্য ৱৰ্ষসহস্ৰস্য সমাপ্তেঃ পূৰ্ৱ্ৱং জীৱনং ন প্ৰাপন্|
6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.
এষা প্ৰথমোত্থিতিঃ| যঃ কশ্চিৎ প্ৰথমাযা উত্থিতেৰংশী স ধন্যঃ পৱিত্ৰশ্চ| তেষু দ্ৱিতীযমৃত্যোঃ কো ঽপ্যধিকাৰো নাস্তি ত ঈশ্ৱৰস্য খ্ৰীষ্টস্য চ যাজকা ভৱিষ্যন্তি ৱৰ্ষসহস্ৰং যাৱৎ তেন সহ ৰাজৎৱং কৰিষ্যন্তি চ|
7 ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും.
ৱৰ্ষসহস্ৰে সমাপ্তে শযতানঃ স্ৱকাৰাতো মোক্ষ্যতে|
8 അവൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു.
ততঃ স পৃথিৱ্যাশ্চতুৰ্দিক্ষু স্থিতান্ সৰ্ৱ্ৱজাতীযান্ ৱিশেষতো জূজাখ্যান্ মাজূজাখ্যাংশ্চ সামুদ্ৰসিকতাৱদ্ বহুসংখ্যকান্ জনান্ ভ্ৰমযিৎৱা যুদ্ধাৰ্থং সংগ্ৰহীতুং নিৰ্গমিষ্যতি|
9 അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.
ততস্তে মেদিন্যাঃ প্ৰস্থেনাগত্য পৱিত্ৰলোকানাং দুৰ্গং প্ৰিযতমাং নগৰীঞ্চ ৱেষ্টিতৱন্তঃ কিন্ত্ৱীশ্ৱৰেণ নিক্ষিপ্তো ঽগ্নিৰাকাশাৎ পতিৎৱা তান্ খাদিতৱান্|
10 ൧൦ അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. (aiōn g165, Limnē Pyr g3041 g4442)
১০তেষাং ভ্ৰমযিতা চ শযতানো ৱহ্নিগন্ধকযো ৰ্হ্ৰদে ঽৰ্থতঃ পশু ৰ্মিথ্যাভৱিষ্যদ্ৱাদী চ যত্ৰ তিষ্ঠতস্তত্ৰৈৱ নিক্ষিপ্তঃ, তত্ৰানন্তকালং যাৱৎ তে দিৱানিশং যাতনাং ভোক্ষ্যন্তে| (aiōn g165, Limnē Pyr g3041 g4442)
11 ൧൧ പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ട്; അവന്റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.
১১ততঃ শুক্লম্ একং মহাসিংহাসনং মযা দৃষ্টং তদুপৱিষ্টো ঽপি দৃষ্টস্তস্য ৱদনান্তিকাদ্ ভূনভোমণ্ডলে পলাযেতাং পুনস্তাভ্যাং স্থানং ন লব্ধং|
12 ൧൨ വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ട്; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി.
১২অপৰং ক্ষুদ্ৰা মহান্তশ্চ সৰ্ৱ্ৱে মৃতা মযা দৃষ্টাঃ, তে সিংহাসনস্যান্তিকে ঽতিষ্ঠন্ গ্ৰন্থাশ্চ ৱ্যস্তীৰ্য্যন্ত জীৱনপুস্তকাখ্যম্ অপৰম্ একং পুস্তকমপি ৱিস্তীৰ্ণং| তত্ৰ গ্ৰন্থেষু যদ্যৎ লিখিতং তস্মাৎ মৃতানাম্ একৈকস্য স্ৱক্ৰিযানুযাযী ৱিচাৰঃ কৃতঃ|
13 ൧൩ സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. (Hadēs g86)
১৩তদানীং সমুদ্ৰেণ স্ৱান্তৰস্থা মৃতজনাঃ সমৰ্পিতাঃ, মৃত্যুপৰলোকাভ্যামপি স্ৱান্তৰস্থা মৃতজনাঃ সৰ্মিপতাঃ, তেষাঞ্চৈকৈকস্য স্ৱক্ৰিযানুযাযী ৱিচাৰঃ কৃতঃ| (Hadēs g86)
14 ൧൪ മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. (Hadēs g86, Limnē Pyr g3041 g4442)
১৪অপৰং মৃত্যুপৰলোকৌ ৱহ্নিহ্ৰদে নিক্ষিপ্তৌ, এষ এৱ দ্ৱিতীযো মৃত্যুঃ| (Hadēs g86, Limnē Pyr g3041 g4442)
15 ൧൫ ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr g3041 g4442)
১৫যস্য কস্যচিৎ নাম জীৱনপুস্তকে লিখিতং নাৱিদ্যত স এৱ তস্মিন্ ৱহ্নিহ্ৰদে ন্যক্ষিপ্যত| (Limnē Pyr g3041 g4442)

< വെളിപാട് 20 >