< വെളിപാട് 2 >
1 ൧ എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴ് നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴ് പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:
To the Angel of the Church in Ephesus write: — “These are the words of him who holds the seven stars in his right hand, and walks among the seven golden lamps: —
2 ൨ ഞാൻ നിന്റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്ക് സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.
I know your life, your toil and endurance, and I know that you cannot tolerate evil-doers. I know, too, how you tested those who declare that they are Apostles, though they are not, and how you proved them false.
3 ൩ കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.
You possess endurance, and have borne much for my Name, and have never grown weary.
4 ൪ എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്.
But this I have against you — You have abandoned your first love.
5 ൫ അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.
Therefore remember from what you have fallen, and repent, and live the life that you lived before; or else, I will come and remove your Lamp from its place, unless you repent.
6 ൬ എങ്കിലും നിക്കൊലാവ്യരുടെപ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.
But this is in your favour — You hate the life lived by the Nikolaitans, and I also hate it.
7 ൭ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.
Let him who has ears hear what the Spirit is saying to the Churches. To him who conquers — to him I will give the right ‘to eat the fruit of the Tree of life, which stands in the Paradise of God.’ “
8 ൮ സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:
To the Angel of the Church in Smyrna write: — “These are the words of him who is the First and the Last, who died, but is restored to life: —
9 ൯ ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദുഷണവും അറിയുന്നു.
I know your persecution and your poverty — yet you are rich! I know, too, the slander that comes from those who declare that they are Jews, though they are not, but are a Congregation of Satan.
10 ൧൦ നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്ക് ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടംനിനക്ക് തരും.
Do not be afraid of what you are about to suffer. The Devil is about to throw some of you into prison, that you may be tempted, and may undergo persecution for ten days. Be faithful even to death, and I will give you the Crown of Life.
11 ൧൧ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽദോഷം വരികയില്ല.
Let him who has ears hear what the Spirit is saying to the Churches. He who conquers shall suffer no hurt from the Second Death.”
12 ൧൨ പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:
To the Angel of the Church in Pergamus write: — “These are the words of him who holds the sharp two-edged sword: —
13 ൧൩ നിന്റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
I know where you dwell, where the Throne of Satan stands. And yet you hold to my Name, and you did not disown my Faith even in the days of Antipas, my faithful witness, who was put to death among you where Satan dwells.
14 ൧൪ എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന്ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.
Yet I have a few things against you — You have among you those who hold to the Teaching of Balaam, who taught Balak to put temptations in the way of the Israelites, so that they should eat idol-offerings and commit licentious acts.
15 ൧൫ അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്.
Again you have among you those who hold in the same way to the Teaching of the Nikolaitans.
16 ൧൬ അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.
Therefore repent, or else, I will come quickly and contend with such men with words that will cut like a sword.
17 ൧൭ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്നതിന്മാൻ കൊടുക്കും; ഞാൻ അവന് വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.
Let him who has ears hear what the Spirit is saying to the Churches. To him who conquers — to him I will give a share of the mystic manna, and I will give him a white stone; and on the stone shall be inscribed a new name, which no one knows except him who receives it.”
18 ൧൮ തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:
To the Angel of the Church in Thyatira write: — “These are the words of the Son of God, ‘whose eyes are like flaming fire, and whose feet are like brass’: —
19 ൧൯ ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു.
I know your life, your love, faith, service, and endurance; and I know that your life of late has been better than it was at first.
20 ൨൦ എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്ന് സ്വയം അവകാശപ്പെടുകയും എന്റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.
Yet I have this against you — You tolerate the woman Jezebel, who declares that she is a Prophetess, and misleads my servants by her teaching, till they commit licentious acts and eat idol-offerings.
21 ൨൧ ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല.
I gave her time to repent, but she is determined not to turn from her licentiousness.
22 ൨൨ ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.
Therefore I am laying her upon a bed of sickness, and bringing great suffering upon those who are unfaithful with her, unless they repent and turn from a life like hers.
23 ൨൩ ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.
I will also put her children to death; and all the Churches shall learn that I am he who ‘looks into the hearts and souls of men’; and I will give to each one of you what his life deserves.
24 ൨൪ എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല.
But I say to the rest of you at Thyatira — all who do not accept such teaching, whose who did not learn ‘the secrets of Satan,’ as men call them — I am not laying on you any further burden;
25 ൨൫ എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.
only hold fast to what you have received, until I come.
26 ൨൬ ജയിക്കയും എന്റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.
To him who conquers and is careful to live my life to the end — to him I will give authority over the nations,
27 ൨൭ അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.
and ‘he shall rule them with an iron rod, as when earthen vessels are broken in pieces’ (as I myself have received from my Father)
28 ൨൮ ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
and I will give him the Morning Star.
29 ൨൯ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
Let him who has ears hear what the Spirit is saying to the Churches.”