< വെളിപാട് 18 >

1 ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അവന്റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു.
তদনন্তৰং স্ৱৰ্গাদ্ অৱৰোহন্ অপৰ একো দূতো মযা দৃষ্টঃ স মহাপৰাক্ৰমৱিশিষ্টস্তস্য তেজসা চ পৃথিৱী দীপ্তা|
2 അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബിലോൺ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു.
স বলৱতা স্ৱৰেণ ৱাচমিমাম্ অঘোষযৎ পতিতা পতিতা মহাবাবিল্, সা ভূতানাং ৱসতিঃ সৰ্ৱ্ৱেষাম্ অশুচ্যাত্মনাং কাৰা সৰ্ৱ্ৱেষাম্ অশুচীনাং ঘৃণ্যানাঞ্চ পক্ষিণাং পিঞ্জৰশ্চাভৱৎ|
3 അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു”.
যতঃ সৰ্ৱ্ৱজাতীযাস্তস্যা ৱ্যভিচাৰজাতাং কোপমদিৰাং পীতৱন্তঃ পৃথিৱ্যা ৰাজানশ্চ তযা সহ ৱ্যভিচাৰং কৃতৱন্তঃ পৃথিৱ্যা ৱণিজশ্চ তস্যাঃ সুখভোগবাহুল্যাদ্ ধনাঢ্যতাং গতৱন্তঃ|
4 പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ട്: എന്റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
ততঃ পৰং স্ৱৰ্গাৎ মযাপৰ এষ ৰৱঃ শ্ৰুতঃ, হে মম প্ৰজাঃ, যূযং যৎ তস্যাঃ পাপানাম্ অংশিনো ন ভৱত তস্যা দণ্ডৈশ্চ দণ্ডযুক্তা ন ভৱত তদৰ্থং ততো নিৰ্গচ্ছত|
5 അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.
যতস্তস্যাঃ পাপানি গগনস্পৰ্শান্যভৱন্ তস্যা অধৰ্ম্মক্ৰিযাশ্চেশ্ৱৰেণ সংস্মৃতাঃ|
6 അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ;
পৰান্ প্ৰতি তযা যদ্ৱদ্ ৱ্যৱহৃতং তদ্ৱৎ তাং প্ৰতি ৱ্যৱহৰত, তস্যাঃ কৰ্ম্মণাং দ্ৱিগুণফলানি তস্যৈ দত্ত, যস্মিন্ কংসে সা পৰান্ মদ্যম্ অপাযযৎ তমেৱ তস্যাঃ পানাৰ্থং দ্ৱিগুণমদ্যেন পূৰযত|
7 അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു.
তযা যাত্মশ্লাঘা যশ্চ সুখভোগঃ কৃতস্তযো ৰ্দ্ৱিগুণৌ যাতনাশোকৌ তস্যৈ দত্ত, যতঃ সা স্ৱকীযান্তঃকৰণে ৱদতি, ৰাজ্ঞীৱদ্ উপৱিষ্টাহং নানাথা ন চ শোকৱিৎ|
8 അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ട് നിശേഷം ചുട്ടുകളയും; അവളെ ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.
তস্মাদ্ দিৱস একস্মিন্ মাৰীদুৰ্ভিক্ষশোচনৈঃ, সা সমাপ্লোষ্যতে নাৰী ধ্যক্ষ্যতে ৱহ্নিনা চ সা; যদ্ ৱিচাৰাধিপস্তস্যা বলৱান্ প্ৰভুৰীশ্ৱৰঃ,
9 അവളോട് കൂടെ വേശ്യാസംഗം ചെയ്ത് മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ട് അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.
ৱ্যভিচাৰস্তযা সাৰ্দ্ধং সুখভোগশ্চ যৈঃ কৃতঃ, তে সৰ্ৱ্ৱ এৱ ৰাজানস্তদ্দাহধূমদৰ্শনাৎ, প্ৰৰোদিষ্যন্তি ৱক্ষাংসি চাহনিষ্যন্তি বাহুভিঃ|
10 ൧൦ അവളുടെ പീഢ കണ്ട് ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്, മഹാനഗരമായ ബാബിലോണേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
১০তস্যাস্তৈ ৰ্যাতনাভীতে ৰ্দূৰে স্থিৎৱেদমুচ্যতে, হা হা বাবিল্ মহাস্থান হা প্ৰভাৱান্ৱিতে পুৰি, একস্মিন্ আগতা দণ্ডে ৱিচাৰাজ্ঞা ৎৱদীযকা|
11 ൧൧ പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ,
১১মেদিন্যা ৱণিজশ্চ তস্যাঃ কৃতে ৰুদন্তি শোচন্তি চ যতস্তেষাং পণ্যদ্ৰৱ্যাণি কেনাপি ন ক্ৰীযন্তে|
12 ൧൨ ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും,
১২ফলতঃ সুৱৰ্ণৰৌপ্যমণিমুক্তাঃ সূক্ষ্মৱস্ত্ৰাণি কৃষ্ণলোহিতৱাসাংসি পট্টৱস্ত্ৰাণি সিন্দূৰৱৰ্ণৱাসাংসি চন্দনাদিকাষ্ঠানি গজদন্তেন মহাৰ্ঘকাষ্ঠেন পিত্তললৌহাভ্যাং মৰ্ম্মৰপ্ৰস্তৰেণ ৱা নিৰ্ম্মিতানি সৰ্ৱ্ৱৱিধপাত্ৰাণি
13 ൧൩ ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും.
১৩ৎৱগেলা ধূপঃ সুগন্ধিদ্ৰৱ্যং গন্ধৰসো দ্ৰাক্ষাৰসস্তৈলং শস্যচূৰ্ণং গোধূমো গাৱো মেষা অশ্ৱা ৰথা দাসেযা মনুষ্যপ্ৰাণাশ্চৈতানি পণ্যদ্ৰৱ্যাণি কেনাপি ন ক্ৰীযন্তে|
14 ൧൪ നിന്റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്ക് നഷ്ടമായി; നിന്റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല.
১৪তৱ মনোঽভিলাষস্য ফলানাং সমযো গতঃ, ৎৱত্তো দূৰীকৃতং যদ্যৎ শোভনং ভূষণং তৱ, কদাচন তদুদ্দেশো ন পুন ৰ্লপ্স্যতে ৎৱযা|
15 ൧൫ ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ട് ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ട് ദൂരത്ത് മാറിനിൽക്കും:
১৫তদ্ৱিক্ৰেতাৰো যে ৱণিজস্তযা ধনিনো জাতাস্তে তস্যা যাতনাযা ভযাদ্ দূৰে তিষ্ঠনতো ৰোদিষ্যন্তি শোচন্তশ্চেদং গদিষ্যন্তি
16 ൧൬ നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും.
১৬হা হা মহাপুৰি, ৎৱং সূক্ষ্মৱস্ত্ৰৈঃ কৃষ্ণলোহিতৱস্ত্ৰৈঃ সিন্দূৰৱৰ্ণৱাসোভিশ্চাচ্ছাদিতা স্ৱৰ্ণমণিমুক্তাভিৰলঙ্কৃতা চাসীঃ,
17 ൧൭ എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും
১৭কিন্ত্ৱেকস্মিন্ দণ্ডে সা মহাসম্পদ্ লুপ্তা| অপৰং পোতানাং কৰ্ণধাৰাঃ সমূহলোকা নাৱিকাঃ সমুদ্ৰৱ্যৱসাযিনশ্চ সৰ্ৱ্ৱে
18 ൧൮ ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്ന് നിലവിളിച്ചുപറഞ്ഞു.
১৮দূৰে তিষ্ঠন্তস্তস্যা দাহস্য ধূমং নিৰীক্ষমাণা উচ্চৈঃস্ৱৰেণ ৱদন্তি তস্যা মহানগৰ্য্যাঃ কিং তুল্যং?
19 ൧൯ അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു.
১৯অপৰং স্ৱশিৰঃসু মৃত্তিকাং নিক্ষিপ্য তে ৰুদন্তঃ শোচন্তশ্চোচ্চৈঃস্ৱৰেণেদং ৱদন্তি হা হা যস্যা মহাপুৰ্য্যা বাহুল্যধনকাৰণাৎ, সম্পত্তিঃ সঞ্চিতা সৰ্ৱ্ৱৈঃ সামুদ্ৰপোতনাযকৈঃ, একস্মিন্নেৱ দণ্ডে সা সম্পূৰ্ণোচ্ছিন্নতাং গতা|
20 ൨൦ സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ.
২০হে স্ৱৰ্গৱাসিনঃ সৰ্ৱ্ৱে পৱিত্ৰাঃ প্ৰেৰিতাশ্চ হে| হে ভাৱিৱাদিনো যূযং কৃতে তস্যাঃ প্ৰহৰ্ষত| যুষ্মাকং যৎ তযা সাৰ্দ্ধং যো ৱিৱাদঃ পুৰাভৱৎ| দণ্ডং সমুচিতং তস্য তস্যৈ ৱ্যতৰদীশ্ৱৰঃ||
21 ൨൧ പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല.
২১অনন্তৰম্ একো বলৱান্ দূতো বৃহৎপেষণীপ্ৰস্তৰতুল্যং পাষাণমেকং গৃহীৎৱা সমুদ্ৰে নিক্ষিপ্য কথিতৱান্, ঈদৃগ্বলপ্ৰকাশেন বাবিল্ মহানগৰী নিপাতযিষ্যতে ততস্তস্যা উদ্দেশঃ পুন ৰ্ন লপ্স্যতে|
22 ൨൨ വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.
২২ৱল্লকীৱাদিনাং শব্দং পুন ৰ্ন শ্ৰোষ্যতে ৎৱযি| গাথাকানাঞ্চ শব্দো ৱা ৱংশীতূৰ্য্যাদিৱাদিনাং| শিল্পকৰ্ম্মকৰঃ কো ঽপি পুন ৰ্ন দ্ৰক্ষ্যতে ৎৱযি| পেষণীপ্ৰস্তৰধ্ৱানঃ পুন ৰ্ন শ্ৰোষ্যতে ৎৱযি|
23 ൨൩ വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.
২৩দীপস্যাপি প্ৰভা তদ্ৱৎ পুন ৰ্ন দ্ৰক্ষ্যতে ৎৱযি| ন কন্যাৱৰযোঃ শব্দঃ পুনঃ সংশ্ৰোষ্যতে ৎৱযি| যস্মান্মুখ্যাঃ পৃথিৱ্যা যে ৱণিজস্তেঽভৱন্ তৱ| যস্মাচ্চ জাতযঃ সৰ্ৱ্ৱা মোহিতাস্তৱ মাযযা|
24 ൨൪ പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.
২৪ভাৱিৱাদিপৱিত্ৰাণাং যাৱন্তশ্চ হতা ভুৱি| সৰ্ৱ্ৱেষাং শোণিতং তেষাং প্ৰাপ্তং সৰ্ৱ্ৱং তৱান্তৰে||

< വെളിപാട് 18 >