< സങ്കീർത്തനങ്ങൾ 99 >
1 ൧ യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
Pan króluje, niechże zadrżą narody; siedzi między Cherubinami, niechże się poruszy ziemia.
2 ൨ യഹോവ സീയോനിൽ വലിയവനും സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
Pan na Syonie wielki, a wywyższony nad wszystkie narody.
3 ൩ “ദൈവം പരിശുദ്ധൻ” എന്നിങ്ങനെ അവർ അങ്ങയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
Niech wysławiają imię twoje wielkie i straszne; albowiem święte jest.
4 ൪ ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
Moc zaiste królewska miłuje sąd; albowiemeś ty ustanowił prawa; sąd i sprawiedliwość w Jakóbie ty wykonujesz.
5 ൫ നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവിടുന്ന് പരിശുദ്ധൻ ആകുന്നു.
Wywyższajcie Pana, Boga naszego, a kłaniajcie się u podnóżka nóg jego; bo święty jest.
6 ൬ മോശെയും അഹരോനും കർത്താവിന്റെ പുരോഹിതന്മാരായിരുന്നു, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് അവർക്ക് ഉത്തരമരുളി.
Mojżesz i Aaron między kapłanami jego, a Samuel między wzywającymi imienia jego, wołali do Pana, a on ich wysłuchał.
7 ൭ മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു; അവർ ദൈവത്തിന്റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു.
W słupie obłokowym mówił do nich; a gdy strzegli świadectw jego i ustaw, które im podał,
8 ൮ ഞങ്ങളുടെ ദൈവമായ യഹോവേ, അവിടുന്ന് അവർക്കുത്തരമരുളി; അങ്ങ് അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.
Panie, Boże nasz! tyś ich wysłuchiwał; Boże! bywałeś im miłościwym, i gdyś ich karał dla występków ich.
9 ൯ നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?
Wywyższajcie Pana, Boga naszego, a kłaniajcie się na górze świętej jego; albowiem święty jest Pan, Bóg nasz.