< സങ്കീർത്തനങ്ങൾ 98 >

1 ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ; അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും അവിടുന്ന് ജയം നേടിയിരിക്കുന്നു.
مزمور. سرودی تازه در وصف خداوند بسرایید؛ زیرا کارهای شگفت‌انگیز کرده و دست توانا و بازوی مقدّسش او را پیروز ساخته است.
2 യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.
خداوند پیروزی خود را اعلام نموده و عدالت نجاتبخش خویش را بر قومها آشکار ساخته است.
3 ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു; ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
او به قوم اسرائیل وعده داد که بر ایشان محبت فرماید، و به وعده‌اش وفا نمود. همهٔ مردم دنیا پیروزی رهایی‌بخش خدای ما را دیده‌اند.
4 സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ; ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.
ای ساکنان زمین، با شادی خداوند را بستایید؛ با صدای بلند سرود بخوانید و او را بپرستید.
5 കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ.
خداوند را با چنگ بسرایید، با چنگ و سرودها.
6 കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ!
با کَرِناها و آوای سُرنا، به حضور خداوند پادشاه بانگ شادی برآورید!
7 സമുദ്രവും അതിലുള്ളതും ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
دریا و هر آنچه که در آن است، به جوش و خروش آید. زمین و ساکنانش سرود بخوانند.
8 നദികൾ കൈ കൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
نهرها دست بزنند و کوهها در حضور خداوند شادی کنند؛ زیرا خداوند برای داوری جهان می‌آید. او قومهای جهان را با عدل و انصاف داوری خواهد کرد.
9 കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

< സങ്കീർത്തനങ്ങൾ 98 >