< സങ്കീർത്തനങ്ങൾ 97 >

1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
Jahve kraljuje: neka kliče zemlja, nek' se vesele otoci mnogi!
2 മേഘവും അന്ധകാരവും ദൈവത്തിന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു.
Oblak i tama ovijaju njega, pravda i pravo temelji su prijestolja njegova.
3 തീ അവിടുത്തെ മുമ്പായി പോകുന്നു; ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
Oganj ide pred njim i sažiže okolo dušmane njegove.
4 ദൈവത്തിന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
Munje mu svijet osvjetljuju; zemlja to vidi i strepi.
5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
Brda se tope pred Jahvom k'o vosak, pred vladarom zemlje sve.
6 ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു; സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു.
Nebesa navješćuju pravednost njegovu, svi narodi gledaju mu slavu.
7 വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ, ദൈവത്തെ നമസ്കരിക്കുവിൻ.
Nek' se postide svi što likove štuju i koji se hvale kumirima. Poklonite mu se, svi bozi!
8 സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, അങ്ങയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
Sion radostan sluša, gradovi Judini kliču zbog tvojih sudova, o Jahve!
9 യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
Jer ti si, o Jahve, Svevišnji - nad svom zemljom, visoko, visoko nad bozima svima.
10 ൧൦ യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു; കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
Jahve ljubi one koji mrze na zlo, on čuva duše pobožnika svojih, izbavlja ih iz ruku opakih.
11 ൧൧ നീതിമാന് വെളിച്ചം പ്രകാശിക്കുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
Svjetlost sviće pravedniku i radost čestitima u srcu.
12 ൧൨ നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; കർത്താവിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.
Radujte se, pravednici, u Jahvi, slavite sveto ime njegovo!

< സങ്കീർത്തനങ്ങൾ 97 >