< സങ്കീർത്തനങ്ങൾ 93 >
1 ൧ യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
RAB egemenlik sürüyor, görkeme bürünmüş, Kudret giyinip kuşanmış. Dünya sağlam kurulmuş, sarsılmaz.
2 ൨ അങ്ങയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിയായുള്ളവൻ തന്നെ.
Ya RAB, tahtın öteden beri kurulmuş, Varlığın öncesizliğe uzanır.
3 ൩ യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
Denizler gürlüyor, ya RAB, Denizler gümbür gümbür gürlüyor, Denizler dalgalarını çınlatıyor.
4 ൪ സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
Yücelerdeki RAB engin suların gürleyişinden, Denizlerin azgın dalgalarından Daha güçlüdür.
5 ൫ അങ്ങയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
Koşulların hep geçerlidir; Tapınağına kutsallık yaraşır Sonsuza dek, ya RAB.