< സങ്കീർത്തനങ്ങൾ 92 >

1 ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായ യഹോവേ, അങ്ങയുടെ നാമത്തെ കീർത്തിക്കുന്നതും
زەبوورێک، گۆرانییەک بۆ ڕۆژی شەممە. چاکە ستایشی یەزدان بکرێت، گۆرانی گوتن بۆ ناوت، ئەی هەرەبەرز،
2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
بەیانییان خۆشەویستی نەگۆڕت ڕابگەیەنرێت و دڵسۆزیت بە شەوان،
3 രാവിലെ അങ്ങയുടെ ദയയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
بە قیسارەی دە ژێیی، بە ئاوازی ساز.
4 യഹോവേ, അങ്ങയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
ئەی یەزدان، بە کردارەکانت دڵخۆشت کردووم، هەلهەلە لێدەدەم بۆ کارەکانی دەستت.
5 യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! അങ്ങയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
ئەی یەزدان، کردارەکانت چەندە مەزنە! بیرکردنەوەی تۆ چەندە قووڵە!
6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.
مرۆڤی گێل ئەمە نازانێت، نەزانیش ئەمە تێناگات:
7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
هەرچەندە خراپەکاران وەک گیا بگەشێنەوە و هەموو بەدکاران چرۆ بکەن، بۆ هەتاهەتایە لەناودەچن.
8 യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു.
بەڵام ئەی یەزدان، تۆ هەمیشە بەرزیت.
9 യഹോവേ, ഇതാ, അങ്ങയുടെ ശത്രുക്കൾ, ഇതാ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
ئەی یەزدان، دوژمنانت، بێگومان دوژمنانت دەفەوتێن و هەموو بەدکاران پەرتەوازە دەبن.
10 ൧൦ എങ്കിലും എന്റെ ശക്തി അങ്ങ് കാട്ടുപോത്തിന്റെ ശക്തിക്ക് തുല്യം ഉയർത്തുന്നു; നീ എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു.
بەڵام وەک گای کێوی بەهێز بووم، بە ڕۆنی گرانبەها چەور کرام.
11 ൧൧ എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
بە چاوی خۆم بەزینی دوژمنانم دەبینم، گوێم لە بەزینی ئەوانە دەبێت کە بە خراپە دژم هەستاون.
12 ൧൨ നീതിമാൻമാർ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
ڕاستودروستان وەک دار خورما گەشە دەکەن، وەک ئورزی لوبنان گەشە دەکەن،
13 ൧൩ യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
لە ماڵی یەزدان ڕواون، لە حەوشەی ماڵەکەی خودامان گەشە دەکەن.
14 ൧൪ വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
بە پیریش هەر بەریان دەبێت، هەمیشە تەڕ و سەوزن،
15 ൧൫ യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിന് തന്നെ.
بۆ ئەوەی ڕابگەیەنن کە یەزدان ڕاستودروستە، تاشەبەردمە و خراپە لە ئەودا نییە.

< സങ്കീർത്തനങ്ങൾ 92 >