< സങ്കീർത്തനങ്ങൾ 91 >

1 അത്യുന്നതനായ ദൈവത്തിന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
Ten, kdož v skrýši Nejvyššího přebývá, v stínu Všemohoucího odpočívati bude.
2 യഹോവയെക്കുറിച്ച്: “അവിടുന്ന് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.
Dím Hospodinu: Útočiště mé a hrad můj, Bůh můj, v němž naději skládati budu.
3 ദൈവം നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.
Onť zajisté vysvobodí tě z osídla lovce, a od nejjedovatějšího nakažení morního.
4 തന്റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവിടുത്തെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.
Brky svými přikryje tě, a pod křídly jeho bezpečen budeš; místo štítu a pavézy budeš míti pravdu jeho.
5 രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും
Nebudeš se báti přístrachu nočního, ani střely létající ve dne.
6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.
Ani nakažení morního, vlekoucího se v mrákotě, ani povětří morního, v polední čas hubícího.
7 നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.
Padne jich po boku tvém tisíc, a deset tisíců po pravici tvé, ale k tobě se to nepřiblíží.
8 നിന്റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
Očima toliko svýma to spatříš, a odplatě bezbožných se podíváš.
9 എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ, നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,
Poněvadž jsi Hospodina, kterýž útočiště mé jest, a Nejvyššího za svůj příbytek položil,
10 ൧൦ ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല.
Nepřihodí se tobě nic zlého, aniž se přiblíží jaká rána k stánku tvému.
11 ൧൧ നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് കർത്താവ് നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;
Nebo andělům svým přikázal o tobě, aby tě ostříhali na všech cestách tvých.
12 ൧൨ നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
Na rukou ponesou tě, abys neurazil o kámen nohy své.
13 ൧൩ സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
Po lvu a bazališku choditi budeš, a pošlapáš lvíče i draka.
14 ൧൪ “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.
Poněvadž mne, dí Bůh, zamiloval, vysvobodím jej, a vyvýším; nebo poznal jméno mé.
15 ൧൫ അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.
Vzývati mne bude, a vyslyším jej; já s ním budu v ssoužení, vytrhnu a oslavím jej.
16 ൧൬ ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
Dlouhostí dnů jej nasytím, a ukáži jemu spasení své.

< സങ്കീർത്തനങ്ങൾ 91 >