< സങ്കീർത്തനങ്ങൾ 9 >

1 സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
Psalmus David, in finem pro occultis filii. Confitebor tibi Domine in toto corde meo: narrabo omnia mirabilia tua.
2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
Laetabor et exultabo in te: psallam nomini tuo Altissime,
3 എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, തിരുസന്നിധിയിൽ ഇടറിവീണ് നശിച്ചുപോകും.
In convertendo inimicum meum retrorsum: infirmabuntur, et peribunt a facie tua.
4 അവിടുന്ന് എന്റെ കാര്യവും വ്യവഹാരവും നടത്തി, നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
Quoniam fecisti iudicium meum et causam meam: sedisti super thronum qui iudicas iustitiam.
5 അവിടുന്ന് ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
Increpasti Gentes, et periit impius: nomen eorum delesti in aeternum et in saeculum saeculi.
6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
Inimici defecerunt frameae in finem: et civitates eorum destruxisti. Periit memoria eorum cum sonitu:
7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.
et Dominus in aeternum permanet. Paravit in iudicio thronum suum:
8 അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
et ipse iudicabit orbem terrae in aequitate, iudicabit populos in iustitia.
9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
Et factus est Dominus refugium pauperi: adiutor in opportunitatibus, in tribulatione.
10 ൧൦ തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
Et sperent in te qui noverunt nomen tuum: quoniam non dereliquisti quaerentes te Domine.
11 ൧൧ സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
Psallite Domino, qui habitat in Sion: annunciate inter Gentes studia eius:
12 ൧൨ രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
Quoniam requirens sanguinem eorum recordatus est: non est oblitus clamorem pauperum.
13 ൧൩ യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ.
Miserere mei Domine: vide humilitatem meam de inimicis meis.
14 ൧൪ ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
Qui exaltas me de portis mortis, ut annunciem omnes laudationes tuas in portis filiae Sion.
15 ൧൫ ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
Exultabo in salutari tuo: infixae sunt Gentes in interitu, quem fecerunt. In laqueo isto, quem absconderunt, comprehensus est pes eorum.
16 ൧൬ യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. (സേലാ)
Cognoscetur Dominus iudicia faciens: in operibus manuum suarum comprehensus est peccator.
17 ൧൭ ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്ക് തിരിയും. (Sheol h7585)
Convertantur peccatores in infernum, omnes Gentes quae obliviscuntur Deum. (Sheol h7585)
18 ൧൮ ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
Quoniam non in finem oblivio erit pauperis: patientia pauperum non peribit in finem.
19 ൧൯ യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
Exurge Domine, non confortetur homo: iudicentur Gentes in conspectu tuo:
20 ൨൦ യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന് അവർക്ക് ഭയം വരുത്തണമേ. (സേലാ)
Constitue Domine legislatorem super eos: ut sciant Gentes quoniam homines sunt.

< സങ്കീർത്തനങ്ങൾ 9 >