< സങ്കീർത്തനങ്ങൾ 9 >
1 ൧ സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
A karmesternek, Mút-labbénre. Zsoltár Dávidtól. Hadd magasztalom az Örökkévalót egész szívemmel, hadd beszélem el mind a csodatotteidet!
2 ൨ ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
Hadd örvendek és ujjongok benned, hadd zengem nevedet, oh Legfelső!
3 ൩ എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, തിരുസന്നിധിയിൽ ഇടറിവീണ് നശിച്ചുപോകും.
A mikor hátrafordulnak ellenségeim, megbotlanak s elvesznek színed elől.
4 ൪ അവിടുന്ന് എന്റെ കാര്യവും വ്യവഹാരവും നടത്തി, നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
Mert te elvégezted ítéletemet és ügyemet, trónra ültél, igazságos biró.
5 ൫ അവിടുന്ന് ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
Megdorgáltál nemzeteket, elveszítotted a gonoszt, eltörölted nevüket mindörökre.
6 ൬ ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
Az ellenségek eltüntek – romok mindétig; városokat szakítottál ki – elveszett az ő emlékük.
7 ൭ എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.
De az Örökkévaló örökké trónol, megszilárdította az ítéletre trónját.
8 ൮ അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
És ő itéli igazsággal a világot, megbírálja a nemzeteket egyenességgel;
9 ൯ യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
hogy legyen az Örökkévaló mentsvárúl az elnyomottnak, mentsvárúl az inség idejében.
10 ൧൦ തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
Bíznak tehát benned, a kik nevedet ismerik, mert nem hagytad el a téged keresőket, Örökkévaló.
11 ൧൧ സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
Zengjetek az Örökkévalónak, ki Cziónban székel, jelentsétek a népek közt cselekedeteit.
12 ൧൨ രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
Mert a ki az elontott vért követeli, megemlékezett azokról, nem felejtette el az alázatosak kiáltását.
13 ൧൩ യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ.
Kegyelmezz nekem, Örökkévaló, lásd nyomorgásomat gyülölőimtől, ki fölemelsz engem a halál kapúiból;
14 ൧൪ ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
azért, hogy elbeszélhessem minden dicséretedet, Czión leányának kapuiban vigadhassak segítségedben.
15 ൧൫ ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
Elsülyedtek nemzetek a veremben, melyet készítottek; a hálóban, melyet elrejtettek, megfogatott a lábuk.
16 ൧൬ യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. (സേലാ)
Megismertette magát az Örökkévaló: ítéletet elvégzett, keze művei által tőrbe esik a gonosz. Higgájón. Széla.
17 ൧൭ ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്ക് തിരിയും. (Sheol )
Az alvilágba térnek a gonoszok, mind a nemzetek, az istenfelejtők. (Sheol )
18 ൧൮ ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
Mert nem mindétig felejtetik el a szűkölködő, a szegények reménye nem vész el örökké.
19 ൧൯ യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
Kelj föl, Örökkévaló, ne hatalmaskodjék a halandó, itéltessenek a nemzetek a te színed előtt;
20 ൨൦ യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന് അവർക്ക് ഭയം വരുത്തണമേ. (സേലാ)
szerezz, Örökkévaló, félelmet nekik, tudják meg a nemzetek, hogy halandók ők! Széla.