< സങ്കീർത്തനങ്ങൾ 87 >
1 ൧ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.
Псалом синів Кореєвих. Пісня.
2 ൨ യഹോവ സീയോന്റെ പടിവാതിലുകളെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
Основи його – на горах святих. Господь любить ворота Сіону більше від усіх осель Якова.
3 ൩ ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. (സേലാ)
Славне говорять про тебе, місто Боже! (Села)
4 ൪ ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
Я нагадаю тим, хто знає мене, про Раав і Вавилон, ось Филистея і Тир із Кушем [казатимуть]: «Цей народився там».
5 ൫ ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
І про Сіон скажуть: «Такий-то й такий-то народився в ньому, і Сам Всевишній утвердить це [місто]».
6 ൬ യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും (സേലാ)
Господь запише при переписі народів: «Цей народився там». (Села)
7 ൭ “എന്റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്ന് സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
Співаючи й пританцьовуючи, скажуть: «Усі мої джерела в тобі, [Сіоне]!»