< സങ്കീർത്തനങ്ങൾ 87 >

1 കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.
τοῖς υἱοῖς Κορε ψαλμὸς ᾠδῆς οἱ θεμέλιοι αὐτοῦ ἐν τοῖς ὄρεσιν τοῖς ἁγίοις
2 യഹോവ സീയോന്റെ പടിവാതിലുകളെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
ἀγαπᾷ κύριος τὰς πύλας Σιων ὑπὲρ πάντα τὰ σκηνώματα Ιακωβ
3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. (സേലാ)
δεδοξασμένα ἐλαλήθη περὶ σοῦ ἡ πόλις τοῦ θεοῦ διάψαλμα
4 ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
μνησθήσομαι Ρααβ καὶ Βαβυλῶνος τοῖς γινώσκουσίν με καὶ ἰδοὺ ἀλλόφυλοι καὶ Τύρος καὶ λαὸς Αἰθιόπων οὗτοι ἐγενήθησαν ἐκεῖ
5 ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
μήτηρ Σιων ἐρεῖ ἄνθρωπος καὶ ἄνθρωπος ἐγενήθη ἐν αὐτῇ καὶ αὐτὸς ἐθεμελίωσεν αὐτὴν ὁ ὕψιστος
6 യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും (സേലാ)
κύριος διηγήσεται ἐν γραφῇ λαῶν καὶ ἀρχόντων τούτων τῶν γεγενημένων ἐν αὐτῇ διάψαλμα
7 “എന്റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്ന് സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
ὡς εὐφραινομένων πάντων ἡ κατοικία ἐν σοί

< സങ്കീർത്തനങ്ങൾ 87 >