< സങ്കീർത്തനങ്ങൾ 86 >

1 ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
大卫的祈祷。 耶和华啊,求你侧耳应允我, 因我是困苦穷乏的。
2 എന്റെ പ്രാണനെ കാക്കണമേ; ഞാൻ അങ്ങയുടെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
求你保存我的性命,因我是虔诚人。 我的 神啊,求你拯救这倚靠你的仆人!
3 കർത്താവേ, എന്നോട് കൃപയുണ്ടാകണമേ; ഇടവിടാതെ ഞാൻ അങ്ങയോട് നിലവിളിക്കുന്നു.
主啊,求你怜悯我, 因我终日求告你。
4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
主啊,求你使仆人心里欢喜, 因为我的心仰望你。
5 കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
主啊,你本为良善,乐意饶恕人, 有丰盛的慈爱赐给凡求告你的人。
6 യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
耶和华啊,求你留心听我的祷告, 垂听我恳求的声音。
7 അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
我在患难之日要求告你, 因为你必应允我。
8 കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
主啊,诸神之中没有可比你的; 你的作为也无可比。
9 കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
主啊,你所造的万民都要来敬拜你; 他们也要荣耀你的名。
10 ൧൦ അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; അവിടുന്ന് മാത്രം ദൈവമാകുന്നു.
因你为大,且行奇妙的事; 惟独你是 神。
11 ൧൧ യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമെ; എന്നാൽ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും; അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
耶和华啊,求你将你的道指教我; 我要照你的真理行; 求你使我专心敬畏你的名!
12 ൧൨ എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; അങ്ങയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
主—我的 神啊,我要一心称赞你; 我要荣耀你的名,直到永远。
13 ൧൩ എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. (Sheol h7585)
因为,你向我发的慈爱是大的; 你救了我的灵魂免入极深的阴间。 (Sheol h7585)
14 ൧൪ ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.
神啊,骄傲的人起来攻击我, 又有一党强横的人寻索我的命; 他们没有将你放在眼中。
15 ൧൫ കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
主啊,你是有怜悯有恩典的 神, 不轻易发怒,并有丰盛的慈爱和诚实。
16 ൧൬ എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ദാസന് അങ്ങയുടെ ശക്തി തന്ന്, അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
求你向我转脸,怜恤我, 将你的力量赐给仆人,救你婢女的儿子。
17 ൧൭ എന്നെ വെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
求你向我显出恩待我的凭据, 叫恨我的人看见便羞愧, 因为你—耶和华帮助我,安慰我。

< സങ്കീർത്തനങ്ങൾ 86 >