< സങ്കീർത്തനങ്ങൾ 82 >

1 സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവിടുന്ന് ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
かみは神のつどひの中にたちたまふ 神はもろもろの神のなかに審判をなしたまふ
2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? (സേലാ)
なんぢらは正からざる審判をなし あしきものの身をかたよりみて幾何時をへんとするや (セラ)
3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
よわきものと孤兒とのためにさばき苦しむものと乏しきものとのために公平をほどこせ
4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
弱きものと貧しきものとをすくひ彼等をあしきものの手よりたすけいだせ
5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
かれらは知ることなく悟ることなくして暗中をゆきめぐりぬ 地のもろもろの基はうごきたり
6 “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
我いへらく なんぢらは神なりなんぢらはみな至上者の子なりと
7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
然どなんぢらは人のごとくに死もろもろの侯のなかの一人のごとく仆れん
8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
神よおきて全地をさばきたまへ 汝もろもろの國を嗣たまふべければなり

< സങ്കീർത്തനങ്ങൾ 82 >