< സങ്കീർത്തനങ്ങൾ 82 >
1 ൧ സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവിടുന്ന് ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
૧મુખ્ય ગવૈયાને માટે; રાગ ગિત્તિથ. આસાફનું (ગીત). ઈશ્વર પવિત્ર સભામાં ઊભા રહે છે; તે દેવો મધ્યે ન્યાય કરે છે.
2 ൨ നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? (സേലാ)
૨તમે ક્યાં સુધી ગેરઇનસાફ કરશો? અને ક્યાં સુધી તમે દુષ્ટો ઉપર વિશેષ કૃપા કરવાનું ચાલુ રાખશો? (સેલાહ)
3 ൩ എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
૩ગરીબ તથા અનાથનો ન્યાય કરો; દુ: ખિત અને લાચારને ઇનસાફ આપો.
4 ൪ എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
૪ગરીબ તથા જરૂરિયાતમંદોને છોડાવો; તેઓને દુષ્ટોની પકડમાંથી મુક્ત કરો.
5 ൫ അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
૫તેઓ જાણતા નથી કે સમજતા નથી; તેઓ અંધકારમાં ભટકતા ફરે છે; પૃથ્વીના તમામ પાયા હાલી ઊઠ્યા છે.
6 ൬ “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
૬મેં કહ્યું કે, “તમે દેવો છો અને તમે સર્વ પરાત્પરના દીકરાઓ છો.
7 ൭ എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
૭તોપણ તમે માણસની જેમ મૃત્યુ પામશો અને રાજકુમારની જેમ પડશો.”
8 ൮ ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
૮હે ઈશ્વર, ઊઠો, પૃથ્વીનો ન્યાય કરો, કારણ કે તમે સર્વ વિદેશીઓને વારસા તરીકે પામશો.