< സങ്കീർത്തനങ്ങൾ 80 >
1 ൧ സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
Wɔde ma dwonkyerɛfo sɛ wɔnto no “Sonannim Edut” sanku nne so. Asaf dwom. Israel guanhwɛfo, tie yɛn, wo a wudii Yosef anim sɛnea wodi nguankuw anim; wo a wote ahengua so wɔ kerubim ntam no, hyerɛn
2 ൨ എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം അങ്ങയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരണമേ.
wɔ Efraim, Benyamin ne Manase anim. Kanyan wo tumi; bra begye yɛn nkwa.
3 ൩ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
Ao Onyankopɔn, gye yɛn bio; ma wʼanim nhyerɛn yɛn so, na wɔagye yɛn nkwa.
4 ൪ സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?
Asafo Awurade Nyankopɔn, wʼabufuw bɛdɛw akosi da bɛn, wʼabufuw a etia wo nkurɔfo mpaebɔ no?
5 ൫ അങ്ങ് അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.
Wode nusu yɛɛ aduan maa wɔn dii; wode nusu kuruwama maa wɔn nomee.
6 ൬ അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
Wode yɛn ayɛ nea yɛn mfɛfo ko ho, na yɛn atamfo serew yɛn.
7 ൭ സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
Asafo Nyankopɔn, gye yɛn bio; ma wʼanim nhyerɛn wɔ yɛn so, na wɔagye yɛn nkwa.
8 ൮ അങ്ങ് ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ട് വന്നു; ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
Wutuu bobe fi Misraim beduae; wopam amanaman no na wuduae.
9 ൯ അങ്ങ് അതിന് തടം എടുത്തു അത് വേരൂന്നി ദേശത്ത് പടർന്നു.
Wosiesiee asase no baabi maa no, egyee ntin na ɛtrɛw asase no so.
10 ൧൦ അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
Ne nwini kataa mmepɔw no so ne mman kataa sida akɛse no so.
11 ൧൧ അത് കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
Ɛdennan trɛw kɔɔ Po no so, na ɛfefɛw trɛw koduu Asubɔnten no ho.
12 ൧൨ വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം അവിടുന്ന് അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
Adɛn nti na woabubu nʼafasu ama wɔn a wotwa mu wɔ hɔ no tetew ne bobe aba no?
13 ൧൩ കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
Kɔkɔte fi wuram bɛsɛe no pasaa na mmoadoma a wɔwɔ sare so de yɛ wɔn aduan.
14 ൧൪ സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ; സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
Asafo Nyankopɔn, san bra yɛn nkyɛn! fi ɔsoro hɔ hwɛ na wubehu! Hwɛ saa bobe yi so,
15 ൧൫ അങ്ങയുടെ വലങ്കൈ നട്ടതും അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
ntin a wo nsa nifa adua no, ɔbabarima a woatetew no ama wo ho no.
16 ൧൬ അതിനെ തീവച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു; അങ്ങയുടെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
Wɔatwa wo bobe no ato fam, ato mu gya ama ahyew; wʼanimka ma wo nkurɔfo ase tɔre.
17 ൧൭ അങ്ങയുടെ കൈ അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്റെമേൽ അങ്ങേയ്ക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
Fa wo nsa kata ɔbarima a ɔwɔ wo nifa no so, onipa ba a woatetew no ama wo ho no.
18 ൧൮ എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.
Afei yɛrentwe yɛn ho mfi wo nkyɛn; kanyan yɛn, na yɛbɛbɔ wo din.
19 ൧൯ സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
Asafo Awurade Nyankopɔn, gye yɛn bio, na ma wʼanim nhyerɛn yɛn so, na wɔagye yɛn nkwa.