< സങ്കീർത്തനങ്ങൾ 80 >

1 സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
Til Sangmesteren. El-sjosjannim-edut. Af Asaf. En Salme.
2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം അങ്ങയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരണമേ.
Lyt til, du Israels Hyrde, der ledede Josef som en Hjord, træd frem i Glans, du, som troner paa Keruber,
3 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
for Efraims, Benjamins og Manasses Øjne; opbyd atter din Vælde og kom til vor Frelse!
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?
Hærskarers Gud, bring os atter paa Fode, lad dit Ansigt lyse, at vi maa frelses!
5 അങ്ങ് അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.
HERRE, Hærskarers Gud, hvor længe vredes du trods din Tjeners Bøn?
6 അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
Du har givet os Taarebrød at spise, Taarer at drikke i bredfuldt Maal.
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
Du har gjort os til Stridsemne for vore Naboer, vore Fjender haaner os.
8 അങ്ങ് ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ട് വന്നു; ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
Hærskarers Gud, bring os atter paa Fode, lad dit Ansigt lyse, at vi maa frelses!
9 അങ്ങ് അതിന് തടം എടുത്തു അത് വേരൂന്നി ദേശത്ത് പടർന്നു.
Du rykked en Vinstok op i Ægypten, drev Folkeslag bort og plantede den;
10 ൧൦ അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
du rydded og skaffed den Plads, den slog Rod og fyldte Landet;
11 ൧൧ അത് കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
Bjergene skjultes af dens Skygge, Guds Cedre af dens Ranker;
12 ൧൨ വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം അവിടുന്ന് അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
den bredte sine Skud til Havet og sine Kviste til Floden.
13 ൧൩ കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
Hvorfor har du nedbrudt dens Hegn, saa alle vejfarende plukker deraf?
14 ൧൪ സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ; സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
Skovens Vildsvin gnaver deri, Dyrene paa Marken æder den op!
15 ൧൫ അങ്ങയുടെ വലങ്കൈ നട്ടതും അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
Hærskarers Gud, vend tilbage, sku ned fra Himlen og se! Drag Omsorg for denne Vinstok,
16 ൧൬ അതിനെ തീവച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു; അങ്ങയുടെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
for Skuddet, din højre planted!
17 ൧൭ അങ്ങയുടെ കൈ അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്റെമേൽ അങ്ങേയ്ക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
Lad dem, der sved den og hugged den sønder, gaa til for dit Aasyns Trusel!
18 ൧൮ എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.
Lad din Haand være over din højres Mand, det Menneskebarn, du opfostred dig!
19 ൧൯ സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
Da viger vi ikke fra dig, hold os i Live, saa paakalder vi dit Navn! HERRE, Hærskarers Gud, bring os atter paa Fode, lad dit Ansigt lyse, at vi maa frelses!

< സങ്കീർത്തനങ്ങൾ 80 >