< സങ്കീർത്തനങ്ങൾ 8 >

1 സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.
MAING at Kaun, mar omui meid lingan nan sap karos! Irail kin kapinga komui nanlang!
2 അങ്ങയുടെ വൈരികൾ നിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു.
Sang nan au en seri pwelel, o ir me kin kangkang didi, re kotin wia kidar manaman eu ong omui imwintiti kan, pwe komui en kamela me imwintiti o, o me aktuau o.
3 അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
Ma i kilekilang lang, dodok en lim omui, saunipong o usu kan, me re kotin wiadar:
4 മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
Dakot aramas o, pwe komui kin kotin kupkupura i, de nain aramas, pwe komui kin kotin apapwali i?
5 അങ്ങ് അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
Re kotin kasapwilidier i ansau kis pan tounlang kan, a re kalinganadar i, o kawauialar i.
6 അങ്ങയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;
Re kasapwiladanger i wiawia en lim omui kan. Kom kotin kaloedier karos pan nä a kan:
7 ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും
Sip o kau kan, o pil man en sap akan,
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
O manpir en pan lang, o mam en nan sed, karos me kin memaureki nan madau.
9 ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
Ieowa at Kaun, mar omui meid lingan nan sap karos!

< സങ്കീർത്തനങ്ങൾ 8 >