< സങ്കീർത്തനങ്ങൾ 79 >
1 ൧ ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ജനതതികൾ അങ്ങയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
Псалом Аса́фів.
2 ൨ അവർ അങ്ങയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും അങ്ങയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.
Рабів Твоїх трупи вони віддали́ на пожи́ву для птаства небесного, тіло Твоїх богобійних — звіри́ні земні́й.
3 ൩ അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.
Вони розливали їхню кров, немов воду, в око́лицях Єрусалиму, — і не було́ погреба́льників!
4 ൪ ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
Ми стали за га́ньбу для наших сусідів, за нару́гу та по́сміх для наших око́лиць.
5 ൫ യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും അങ്ങയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
Аж до́ки, о Господи, гні́ватись будеш наза́вжди, доки буде пала́ти Твій гнів, як огонь?
6 ൬ അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ.
Вилий Свій гнів на людей, що Тебе не пізнали, і на ца́рства, що Йме́ння Твого не кличуть,
7 ൭ അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.
бо вони з'їли Якова, а мешка́ння його опусто́шили!
8 ൮ ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; അങ്ങയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
Не пам'ята́й гріхів пре́дківських нам, — нехай попере́дить нас скоро Твоє милосердя, бо ми зо́всім осла́бли!
9 ൯ ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.
Поможи нам, Боже нашого спасі́ння, ради слави Йме́ння Твого, і збережи́ нас, і прости наші гріхи ради Ймення Свого́!
10 ൧൦ “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്? അങ്ങയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
Чого будуть казати пога́ни: „Де їхній Бог?“Нехай в наших оча́х між наро́дами стане відо́мою помста за проли́ту кров Твоїх рабів,
11 ൧൧ ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങയുടെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങയുടെ മഹാശക്തിയാൽ രക്ഷിക്കണമേ.
нехай перед лице Твоє ді́йде стогін в'я́зня! За великістю сили раме́на Твого збережи на смерть прироко́ваних!
12 ൧൨ കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.
А нашим сусідам верни семикра́тно на лоно їхнє їхню нару́гу, якою Тебе зневажа́ли, о Господи!
13 ൧൩ എന്നാൽ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ അങ്ങയുടെ സ്തുതിയെ പ്രസ്താവിക്കും.
А ми, Твій наро́д і отара Твого пасови́ська, будем дя́кувати Тобі вічно, будем оповіда́ти про славу Твою з роду в рід!