< സങ്കീർത്തനങ്ങൾ 79 >

1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ജനതതികൾ അങ്ങയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
Боже, приидоша языцы в достояние Твое, оскверниша храм святый Твой,
2 അവർ അങ്ങയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും അങ്ങയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.
положиша Иерусалим яко овощное хранилище: положиша трупия раб Твоих брашно птицам небесным, плоти преподобных Твоих зверем земным:
3 അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.
пролияша кровь их яко воду окрест Иерусалима, и не бе погребаяй.
4 ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
Быхом поношение соседом нашым, подражнение и поругание сущым окрест нас.
5 യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും അങ്ങയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
Доколе, Господи, прогневаешися до конца? Разжжется яко огнь рвение Твое?
6 അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ.
Пролий гнев Твой на языки незнающыя Тебе, и на царствия, яже имене Твоего не призваша:
7 അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.
яко поядоша Иакова, и место его опустошиша.
8 ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; അങ്ങയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
Не помяни наших беззаконий первых: скоро да предварят ны щедроты Твоя, Господи, яко обнищахом зело.
9 ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.
Помози нам, Боже, Спасителю наш, славы ради имене Твоего: Господи, избави ны и очести грехи нашя имене ради Твоего.
10 ൧൦ “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്? അങ്ങയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
Да не когда рекут языцы: где есть Бог их? И да увестся во языцех пред очима нашима отмщение крове раб Твоих пролитыя.
11 ൧൧ ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങയുടെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങയുടെ മഹാശക്തിയാൽ രക്ഷിക്കണമേ.
Да внидет пред Тя воздыхание окованных: по величию мышцы Твоея снабди сыны умерщвленных.
12 ൧൨ കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.
Воздаждь соседом нашым седмерицею в недро их поношение их, имже поносиша Тя, Господи.
13 ൧൩ എന്നാൽ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ അങ്ങയുടെ സ്തുതിയെ പ്രസ്താവിക്കും.
Мы же людие Твои и овцы пажити Твоея исповемыся Тебе, Боже, во век, в род и род возвестим хвалу Твою.

< സങ്കീർത്തനങ്ങൾ 79 >