< സങ്കീർത്തനങ്ങൾ 77 >

1 സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവിടുന്ന് എന്റെ നിലവിളി ശ്രദ്ധിക്കും.
Til sangmesteren, for Jedutun; av Asaf; en salme. Min røst er til Gud, og jeg vil rope; min røst er til Gud, og han vil vende øret til mig.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
På min nøds dag søker jeg Herren; min hånd er utrakt om natten og blir ikke trett, min sjel vil ikke la sig trøste.
3 ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു. ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. (സേലാ)
Jeg vil komme Gud i hu og sukke; jeg vil gruble, og min ånd vansmekter. (Sela)
4 അങ്ങ് എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
Du holder mine øine oppe i nattevaktene; jeg er urolig og taler ikke.
5 ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
Jeg tenker på fordums dager, på de lengst fremfarne år.
6 എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
Jeg vil komme i hu mitt strengespill om natten, i mitt hjerte vil jeg gruble, og min ånd ransaker.
7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ? ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
Vil da Herren forkaste i all evighet, og vil han ikke mere bli ved å vise nåde?
8 കർത്താവിന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ? ദൈവത്തിന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?
Er det for all tid ute med hans miskunnhet? er hans løfte blitt til intet slekt efter slekt?
9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? അവിടുന്ന് കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? (സേലാ)
Har Gud glemt å være nådig? Har han i vrede tillukket sin barmhjertighet? (Sela)
10 ൧൦ “എന്നാൽ അത് എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.
Jeg sier: Dette er min plage, det er år fra den Høiestes høire hånd.
11 ൧൧ ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള അങ്ങയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
Jeg vil forkynne Herrens gjerninger; for jeg vil komme dine under i hu fra fordums tid.
12 ൧൨ ഞാൻ അങ്ങയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; അങ്ങയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
Og jeg vil eftertenke alt ditt verk, og på dine store gjerninger vil jeg grunde.
13 ൧൩ ദൈവമേ, അങ്ങയുടെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
Gud! Din vei er i hellighet; hvem er en gud stor som Gud?
14 ൧൪ അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; അങ്ങയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
Du er den Gud som gjør under; du har kunngjort din styrke blandt folkene.
15 ൧൫ തൃക്കൈകൊണ്ട് അങ്ങ് അങ്ങയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. (സേലാ)
Du har forløst ditt folk med velde, Jakobs og Josefs barn. (Sela)
16 ൧൬ ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
Vannene så dig, Gud, vannene så dig, de bevet, ja avgrunnene skalv.
17 ൧൭ മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; അങ്ങയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.
Skyene utøste vann, himlene lot sin røst høre, ja dine piler fløi hit og dit.
18 ൧൮ അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
Din tordens røst lød i stormhvirvelen, lyn lyste op jorderike, jorden bevet og skalv.
19 ൧൯ അങ്ങയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; അങ്ങയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
Gjennem havet gikk din vei, og dine stier gjennem store vann, og dine fotspor blev ikke kjent.
20 ൨൦ മോശെയുടെയും അഹരോന്റെയും കയ്യാൽ അങ്ങ് അങ്ങയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
Du førte ditt folk som en hjord ved Moses' og Arons hånd.

< സങ്കീർത്തനങ്ങൾ 77 >