< സങ്കീർത്തനങ്ങൾ 75 >

1 സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ അങ്ങയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
Müzik şefi için - “Yok Etme” makamında - Asaf'ın mezmuru - İlahi Sana şükrederiz, ey Tanrı, Şükrederiz, çünkü sen yakınsın, Harikaların bunu gösterir.
2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
“Belirlediğim zaman gelince, Doğrulukla yargılayacağım” diyor Tanrı,
3 ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. (സേലാ)
“Yeryüzü altüst olunca üzerindekilerle, Ben pekiştireceğim onun direklerini. (Sela)
4 ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
Övünenlere, ‘Övünmeyin artık!’ dedim; Kötülere, ‘Kaldırmayın başınızı!
5 നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
Kaldırmayın başınızı! Tepeden konuşmayın!’”
6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
Çünkü ne doğudan, ne batıdan, Ne de çöldeki dağlardan doğar yargı.
7 ദൈവം ന്യായാധിപതിയാകുന്നു; ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
Yargıç ancak Tanrı'dır, Birini alçaltır, birini yükseltir.
8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; അവിടുന്ന് അതിൽനിന്ന് പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.
RAB elinde dolu bir kâse tutuyor, Köpüklü, baharat karıştırılmış şarap döküyor; Yeryüzünün bütün kötüleri Tortusuna dek yalayıp onu içiyor.
9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
Bense sürekli duyuracağım bunu, Yakup'un Tanrısı'nı ilahilerle öveceğim:
10 ൧൦ ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
“Kıracağım kötülerin bütün gücünü, Doğruların gücüyse yükseltilecek.”

< സങ്കീർത്തനങ്ങൾ 75 >