< സങ്കീർത്തനങ്ങൾ 74 >

1 ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?
Pieśń pouczająca. Asafa. Boże, dlaczego odrzuciłeś nas na zawsze? [Czemu] płonie twój gniew przeciwko owcom twego pastwiska?
2 അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
Wspomnij na swoje zgromadzenie, które dawno nabyłeś; na szczep twego dziedzictwa, który odkupiłeś; na górę Syjon, na której mieszkasz.
3 നിത്യശൂന്യങ്ങളിലേക്ക് അങ്ങയുടെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
Pospiesz na [miejsce] ciągłych spustoszeń; o, jak wróg zburzył wszystko w świątyni!
4 അങ്ങയുടെ വൈരികൾ അങ്ങയുടെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
Ryknęli twoi wrogowie pośrodku twego zgromadzenia, a na znak zatknęli swoje sztandary.
5 അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
Za sławnego uważano tego, który wznosił wysoko siekierę na gęste drzewo.
6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
A teraz już jego rzeźby rąbią siekierami i młotami.
7 അവർ അങ്ങയുടെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
Oddali na pastwę ognia twoją świątynię i [obaliwszy] na ziemię, zbezcześcili przybytek twego imienia.
8 “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
Mówili w swym sercu: Zburzmy ich razem! Spalili wszystkie miejsca zgromadzeń Bożych na ziemi.
9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
Nie widzimy naszych znaków; już nie ma proroka i nikt spośród nas nie wie, jak długo to [ma trwać].
10 ൧൦ ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
Jak długo, Boże, przeciwnik będzie urągać? [Czy] wróg będzie wiecznie bluźnił [przeciwko] twemu imieniu?
11 ൧൧ അവിടുത്തെ കൈ, അങ്ങയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? അങ്ങയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
Dlaczego cofasz swoją rękę i swojej prawicy z zanadrza nie wyjmujesz?
12 ൧൨ ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.
Przecież ty, Boże, jesteś moim Królem od dawna, ty dokonujesz zbawienia na ziemi.
13 ൧൩ അങ്ങയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
Ty swoją mocą rozdzieliłeś morze, zmiażdżyłeś głowy smoków w wodach.
14 ൧൪ ലിവ്യാഥാന്റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു.
Ty skruszyłeś głowy Lewiatana, dałeś go na pokarm mieszkańcom pustyni.
15 ൧൫ അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.
Ty rozszczepiłeś źródła i potoki, ty osuszyłeś potężne rzeki.
16 ൧൬ പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
Twój jest dzień, twoja i noc, ty ustanowiłeś światło i słońce.
17 ൧൭ ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
Ty wyznaczyłeś wszystkie granice ziemi, ty ustanowiłeś lato i zimę.
18 ൧൮ യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
Pamiętaj o tym, [że] wróg zelżył [ciebie], PANIE, a głupi lud urągał twemu imieniu.
19 ൧൯ അങ്ങയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
Nie wydawaj tej zgrai duszy twojej synogarlicy, nie zapominaj nigdy o stadku twoich ubogich.
20 ൨൦ അങ്ങയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
Zważ na [twoje] przymierze, bo ciemne zakątki ziemi pełne [są] siedlisk przemocy.
21 ൨൧ പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.
Niech uciśniony nie wraca ze wstydem, niech ubogi i potrzebujący chwali twoje imię.
22 ൨൨ ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ.
Powstań, Boże, broń swojej sprawy; pamiętaj o zniewadze, [którą] co dzień wyrządza ci głupiec.
23 ൨൩ അങ്ങയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
Nie zapominaj krzyku twoich wrogów, wciąż rosnącej wrzawy tych, którzy powstają przeciwko tobie.

< സങ്കീർത്തനങ്ങൾ 74 >