< സങ്കീർത്തനങ്ങൾ 74 >
1 ൧ ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?
Aszáf tanítása. Miért vetettél el, oh Isten, teljesen? Miért füstölög haragod a te legelődnek juhai ellen?
2 ൨ അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
Emlékezzél meg a te gyülekezetedről, a melyet régen szerzettél és a melyet megváltottál: a te örökségednek részéről, a Sion hegyéről, a melyen lakozol!
3 ൩ നിത്യശൂന്യങ്ങളിലേക്ക് അങ്ങയുടെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
Lépj fel a teljes pusztaságba; mindent tönkre tett az ellenség a szent helyen!
4 ൪ അങ്ങയുടെ വൈരികൾ അങ്ങയുടെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
Támadóid a te gyülekezeted hajlékában ordítanak: jeleiket tűzték fel jelekké.
5 ൫ അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
Úgy tünnek fel, mint mikor valaki fejszéjét emelgeti az erdőnek sűrű fáira.
6 ൬ ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
Faragványait már mind összetördelték: fejszékkel és pőrölyökkel.
7 ൭ അവർ അങ്ങയുടെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
Szent helyedet lángba borították; neved hajlékát földig megfertőztették.
8 ൮ “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
Ezt mondották szívökben: Dúljuk fel őket mindenestől! Felgyújtották Istennek minden hajlékát az országban.
9 ൯ ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
Jeleinket nem látjuk, próféta nincs többé, és nincs közöttünk, a ki tudná: meddig tart ez?
10 ൧൦ ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
Meddig szidalmaz, oh Isten, a sanyargató? Örökké gyalázza-é az ellenség a te nevedet?
11 ൧൧ അവിടുത്തെ കൈ, അങ്ങയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? അങ്ങയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
Miért húzod vissza kezedet, jobbodat? Vond ki kebeledből: végezz!
12 ൧൨ ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.
Pedig Isten az én királyom eleitől fogva, a ki szabadításokat mível e föld közepette.
13 ൧൩ അങ്ങയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
Te hasítottad ketté a tengert erőddel; te törted össze a czethalak fejeit a vizekben.
14 ൧൪ ലിവ്യാഥാന്റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു.
Te rontottad meg a leviathánnak fejét, s adtad azt eledelül a pusztai népnek.
15 ൧൫ അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.
Te fakasztottad fel a forrást és patakot, te száraztottad meg az örök folyókat.
16 ൧൬ പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
Tiéd a nappal, az éjszaka is tiéd; te formáltad a világosságot és a napot.
17 ൧൭ ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
Te szabtad meg a földnek minden határát: a nyarat és a telet te formáltad.
18 ൧൮ യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
Emlékezzél meg erről: ellenség szidalmazta az Urat, s bolond nép káromolta a te nevedet.
19 ൧൯ അങ്ങയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
Ne adjad a fenevadnak a te gerliczédnek lelkét; szegényeidnek gyülekezetéről ne feledkezzél meg végképen!
20 ൨൦ അങ്ങയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
Tekints a szövetségre; mert telve vannak e földnek rejtekhelyei zsaroló tanyákkal.
21 ൨൧ പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.
A megrontott ne térjen szégyenvallással vissza; a nyomorult és szűkölködő dicsérje a te nevedet.
22 ൨൨ ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ.
Kelj fel, oh Isten, és védd a te ügyedet; emlékezzél meg a te gyaláztatásodról, a melylyel naponként illet téged a bolond!
23 ൨൩ അങ്ങയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
Ne felejtkezzél el ellenségeidnek szaváról, és az ellened támadók háborgatásáról, a mely szüntelen nevekedik!