< സങ്കീർത്തനങ്ങൾ 73 >

1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്ക് തന്നെ, നിശ്ചയമായും നല്ലവൻ ആകുന്നു.
Resnično, Bog je dober do Izraela, torej tistim, ki so čistega srca.
2 എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.
Toda kar se mene tiče, so moja stopala skoraj odšla, moji koraki so malodane spodrsnili.
3 ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.
Kajti bil sem nevoščljiv nad nespametnimi, ko sem videl uspevanje zlobnih.
4 അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു.
Kajti v njihovi smrti ni vezi, vendar je njihova moč trdna.
5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.
Niso v stiski, kakor drugi ljudje niti niso trpinčeni kakor drugi ljudje.
6 അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
Zato jih ošabnost obdaja naokoli kakor veriga, nasilje jih pokriva kakor obleka.
7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
Njihove oči izstopajo z mastnostjo. Imajo več, kot si lahko želi srce.
8 അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
Izprijeni so in glede zatiranja govorijo zlobno, govorijo vzvišeno.
9 അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.
Svoja usta postavljajo zoper nebesa in njihov jezik hodi po zemlji.
10 ൧൦ അതുകൊണ്ട് അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല.
Zato se njegovo ljudstvo vrača sèm in iztisnjene so jim polne čaše vode.
11 ൧൧ “ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു.
Pravijo: »Kako Bog ve? In ali je znanje v Najvišjem?«
12 ൧൨ ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.
Glej, to so brezbožni, ki uspevajo v svetu, povečujejo se v bogastvih.
13 ൧൩ ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
Resnično sem zaman očistil svoje srce in svoje roke umil v nedolžnosti.
14 ൧൪ ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
Kajti ves dan sem bil trpinčen in kaznovan vsako jutro.
15 ൧൫ ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.
Če rečem: »Govoril bom na ta način, « glej, bi se pregrešil zoper rod tvojih otrok.
16 ൧൬ ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി;
Ko sem premišljeval, da to spoznam, je bilo zame preveč boleče,
17 ൧൭ ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്ന് അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു.
dokler nisem odšel v Božje svetišče, potem sem razumel njihov konec.
18 ൧൮ നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു.
Zagotovo si jih postavil na spolzke kraje, podiraš jih v uničenje.
19 ൧൯ എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
Kako so v hipu privedeni v opustošenje! Popolnoma so použiti s strahotami.
20 ൨൦ ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും.
Kakor sanje, ko se nekdo zbudi; tako boš, oh Gospod, ko se zbudiš, preziral njihovo podobo.
21 ൨൧ ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
Tako je bilo moje srce užaloščeno in v svoji notranjosti sem bil zboden.
22 ൨൨ ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; അങ്ങയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
Tako nespameten sem bil in neveden. Pred teboj sem bil kakor žival.
23 ൨൩ എങ്കിലും ഞാൻ ഇപ്പോഴും അങ്ങയുടെ അടുക്കൽ ഇരിക്കുന്നു; അവിടുന്ന് എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.
Kljub temu sem nenehno s teboj. Prijel si me za mojo desnico.
24 ൨൪ അങ്ങയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.
Usmerjal me boš s svojim nasvetom in potem me sprejmi v slavo.
25 ൨൫ സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
Koga imam v nebesih razen tebe? In nikogar ni na zemlji, ki si ga želim poleg tebe.
26 ൨൬ എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ ശക്തിയും എന്റെ ഓഹരിയും ആകുന്നു.
Moje meso in moje srce odpovedujeta, toda Bog je moč mojega srca in moj delež na veke.
27 ൨൭ ഇതാ, അങ്ങയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; അങ്ങയെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും അവിടുന്ന് സംഹരിക്കും.
Kajti glej, tisti, ki so daleč od tebe, se bodo pogubili. Uničil si vse tiste, ki z vlačuganjem gredo od tebe.
28 ൨൮ എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; അവിടുത്തെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
Toda zame je dobro, da se približam Bogu. Svoje trdno upanje sem položil v Gospoda Boga, da bom lahko oznanjal vsa tvoja dela.

< സങ്കീർത്തനങ്ങൾ 73 >