< സങ്കീർത്തനങ്ങൾ 71 >
1 ൧ യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
Til dig, Herre, setter jeg min lit; la mig aldri i evighet bli til skamme!
2 ൨ അങ്ങയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ; അങ്ങയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.
Utfri mig og redd mig ved din rettferdighet! Bøi ditt øre til mig og frels mig!
3 ൩ ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
Vær mig en klippe til bolig, dit jeg alltid kan gå, du som har fastsatt frelse for mig! For du er min klippe og min festning.
4 ൪ എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കണമേ.
Min Gud, utfri mig av den ugudeliges hånd, av den urettferdiges og undertrykkerens vold!
5 ൫ യഹോവയായ കർത്താവേ, അവിടുന്ന് എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്റെ ആശ്രയം തന്നേ.
For du er mitt håp, Herre, Herre min tillit fra min ungdom av.
6 ൬ ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു;
Til dig har jeg støttet mig fra mors liv av; du er den som drog mig ut av min mors skjød; om dig vil jeg alltid synge min lovsang.
7 ൭ ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്റെ ബലമുള്ള സങ്കേതമാകുന്നു.
Som et under har jeg vært for mange, men du er min sterke tilflukt.
8 ൮ എന്റെ വായ് അങ്ങയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
Min munn er full av din pris, hele dagen av din herlighet.
9 ൯ വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
Forkast mig ikke i alderdommens tid, forlat mig ikke når min kraft forgår!
10 ൧൦ എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.
For mine fiender har sagt om mig, de som tar vare på mitt liv, rådslår tilsammen
11 ൧൧ “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.
og sier: Gud har forlatt ham; forfølg og grip ham, for det er ingen som redder!
12 ൧൨ ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
Gud, vær ikke langt borte fra mig! Min Gud, skynd dig å hjelpe mig!
13 ൧൩ എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
La dem som står mig efter livet, bli til skamme og gå til grunne! La dem som søker min ulykke, bli klædd i skam og spott!
14 ൧൪ ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും.
Og jeg vil alltid håpe, og til all din pris vil jeg legge ny pris.
15 ൧൫ എന്റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
Min munn skal fortelle om din rettferdighet, hele dagen om din frelse; for jeg vet ikke tall derpå.
16 ൧൬ ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
Jeg vil fremføre Herrens, Israels Guds veldige gjerninger, jeg vil prise din rettferdighet, din alene.
17 ൧൭ ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
Gud, du har lært mig det fra min ungdom av, og inntil nu kunngjør jeg dine undergjerninger.
18 ൧൮ ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
Forlat mig da heller ikke inntil alderdommen og de grå hår, Gud, inntil jeg får kunngjort din arm for efterslekten, din kraft for hver den som skal komme.
19 ൧൯ ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങയോട് തുല്യൻ ആരാണുള്ളത്?
Og din rettferdighet, Gud, når til det høie; du som har gjort store ting, Gud, hvem er som du?
20 ൨൦ അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.
Du som har latt oss se mange trengsler og ulykker, du vil igjen gjøre oss levende og igjen dra oss op av jordens avgrunner.
21 ൨൧ അങ്ങ് എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
Du vil øke min storhet og vende om og trøste mig.
22 ൨൨ എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് അങ്ങേക്ക് സ്തുതിപാടും.
Så vil jeg også prise dig med harpespill, din trofasthet, min Gud! Jeg vil lovsynge dig til citar, du Israels Hellige!
23 ൨൩ ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
Mine leber skal juble, for jeg vil lovsynge dig, og min sjel, som du har forløst.
24 ൨൪ എന്റെ നാവും ഇടവിടാതെ അങ്ങയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.
Min tunge skal også hele dagen tale om din rettferdighet; for de er blitt til spott, de er blitt til skamme, de som søker min ulykke.