< സങ്കീർത്തനങ്ങൾ 70 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
Auf den Siegesspender, von David, zum Erlernen. Gott, eile, mich zu retten, Herr, mir zu helfen!
2 ൨ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
Beschämt und schamrot sollen werden die Feinde meines Lebens! Mit Schmach bedeckt die Flucht ergreifen all, die mir übel wollen!
3 ൩ “നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
Und auf der Seele sollen ihre Schande tragen, die höhnisch rufen "Ha! Ha!"
4 ൪ അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
Doch jubeln sollen über Dich, vor Freude alle, die Dich suchen! Und allzeit sollen rufen: "Gott ist groß", die Deinen Sieg sich wünschen!
5 ൫ ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
Doch ich bin arm und elend. Gott, eiligst her zu mir! Du bist mein Schutz und Retter. Herr, säume nicht.