< സങ്കീർത്തനങ്ങൾ 7 >

1 ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.
A Shiggaion of David, which he sang to the LORD concerning the words of Cush, a Benjamite. O LORD my God, I take refuge in You; save me and deliver me from all my pursuers,
2 അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
or they will shred my soul like a lion and tear me to pieces with no one to rescue me.
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
O LORD my God, if I have done this, if injustice is on my hands,
4 എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ
if I have rewarded my ally with evil, if I have plundered my foe without cause,
5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. (സേലാ)
then may my enemy pursue me and overtake me; may he trample me to the ground and leave my honor in the dust.
6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ; എനിക്ക് വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരണമേ;
Arise, O LORD, in Your anger; rise up against the fury of my enemies. Awake, my God, and ordain judgment.
7 ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ
Let the assembled peoples gather around You; take Your seat over them on high.
8 യഹോവ ജനതകളെ ന്യായം വിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;
The LORD judges the peoples; vindicate me, O LORD, according to my righteousness and integrity.
9 ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.
Put an end to the evil of the wicked, but establish the righteous, O righteous God who searches hearts and minds.
10 ൧൦ ദൈവമാണ് എന്റെ പരിച; അവിടുന്ന് ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.
My shield is with God, who saves the upright in heart.
11 ൧൧ ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.
God is a righteous judge and a God who feels indignation each day.
12 ൧൨ മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്റെ വാളിന് മൂർച്ചകൂട്ടും; അവിടുന്ന് തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.
If one does not repent, God will sharpen His sword; He has bent and strung His bow.
13 ൧൩ അവിടുന്ന് മരണാസ്ത്രങ്ങളെ അവന്റെനേരെ തൊടുത്ത്, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
He has prepared His deadly weapons; He ordains His arrows with fire.
14 ൧൪ ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.
Behold, the wicked man travails with evil; he conceives trouble and births falsehood.
15 ൧൫ അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു.
He has dug a hole and hollowed it out; he has fallen into a pit of his own making.
16 ൧൬ അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും; അവന്റെ ദുഷ്ടത അവന്റെ നെറുകയിൽ തന്നെ പതിക്കും.
His trouble recoils on himself, and his violence falls on his own head.
17 ൧൭ ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
I will thank the LORD for His righteousness and sing praise to the name of the LORD Most High.

< സങ്കീർത്തനങ്ങൾ 7 >