< സങ്കീർത്തനങ്ങൾ 69 >
1 ൧ സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
Eihuhdoh in, O Elohim Pathen, twisoh hin ka ngong gei achuptai.
2 ൨ ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
Bonlhoh lah a hin ka lhalut cheh cheh tai; pansatna ding ka mujou tapoi. Keima twithuh lah a ka lhalut tan twisoh hin eichup tai.
3 ൩ എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
Panpi ngai a kaka na katha achollha tai; ka lolhomsung jong agolha tai. Ka ka kanan ka mit jong apomtan, Elohim Pathen in eipan pi ding kangah e.
4 ൪ കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
Ajehbei hel a eivetdaho hi ka lujang a ka samjang sang'in atamjouve. Ka melmate hin jou thu jeng a suhmang ding eigouvin, hitihin ka guh louhel thil chu kanung peh din athum uve.
5 ൫ ദൈവമേ, അവിടുന്ന് എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല.
O Elohim Pathen ichangei a ngol kahi nahenai; Ka chonsetnaho hi nang'a kon'in akiselmang theipoi.
6 ൬ സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
Keijeh in, nangma tahsan ho chu jumsah hih beh in, O van a lengchungnung Yahweh Pakai, kei jeh in nang ma houmi tehi kisuh jum na nei hisah hihbeh in, O Israel Pathen Elohim.
7 ൭ അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
Ajeh chu nangma jal a housetna ka thoh ahi; jumna le jachatna kamai a adimset tai.
8 ൮ എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
Ka sopiho tah jeng'in jong eikihetmosah tauvin gamchommi bangin eibol tauvin ahi.
9 ൯ അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
Na houin a ding a ka tompan jeh in eichaideh tan ahi, nangman na housetnau jouse chu ka chunga achu tan ahi.
10 ൧൦ ഞാൻ എന്റെ പ്രാണനെ കരച്ചിലലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു;
Kappum a an kangol a chun, noisetah in eihou un ahi.
11 ൧൧ ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
Ka genthei phondohna a khaodippon ka kisil'a ahileh einuisat un ahi.
12 ൧൨ പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
Keima hi khopi sung a jalhang a kihoulim nopna bep ka hitan jukhamhon kei chungchang thu totnopnan anei tauve.
13 ൧൩ ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
Hinla Yahweh Pakai naheng a katao jingin, tuchung beh neihin khoto ding kakinem e. O Yahweh Pakai na mingailut longlou chun katao nahi huhing na tahbeh a chun nei donbut in.
14 ൧൪ ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
Bonlhoh lah a kon hin neihuhdoh in; athuh jep a neilhahlutsah hihbeh in, eivetdaho lah a kon'in neihuhdoh in lang hiche twithuh lah'a kon hin neikaidoh in.
15 ൧൫ ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.
Twisohhat lai neichupsah hih in, ahilouleh twithuh gillai jong nei vallhum sah hih in, ahilouleh thina lhan kotong jong nei nehmang sah hih in.
16 ൧൬ യഹോവേ, എനിക്കുത്തരമരുളണമേ; അങ്ങയുടെ ദയ നല്ലതല്ലോ; അങ്ങയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
O Yahweh Pakai ka taona neingaipeh in, ajeh chu na mingailutna longlou hi kidangtah ahin, neikaihoi jing in, ajeh chu na mikhotona hi lolhingtah ahi.
17 ൧൭ അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
Na sohpa a kon hin kisel mang hih in; gangtah in neidonbut in ajeh chu keiman boina nasatah ka toh tai.
18 ൧൮ എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കണമേ.
Hung'in lang neihung lhatdoh tan; ka melmat a kon'in neilha-ong tan.
19 ൧൯ എന്റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു.
Nang'in eiki houset na eikijum bolna le ei kijachat sah naho jouse na hesohkei in ahi. Ka melmaten abol jouseu na hesohkei e.
20 ൨൦ നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
Ami taitomnauvin ka lungthim asukeh in, kadailheh jeng tai. Mikhat seh hijong le lungset na eimusah um hen lang; Khattou hung kiheihen lang eihin lungmonsah le kanom e.
21 ൨൧ അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; എന്റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.
Ahinla chutimalah in amahon ka nehdin gu eipeuvin amahon ka don ding'in juthuh eipeuve.
22 ൨൨ അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
Amasang uva neh-le-chah dimset dokhang chu akipal nao soh henlang, ahaonau chu amaho ding'in thangkol hisah jeng tan.
23 ൨൩ അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
Kho amutheilouna diuvin amit u chojeng henlang atahsao kithing thing in umsah jeng in.
24 ൨൪ അവിടുത്തെ ക്രോധം അവരുടെ മേൽ പകരണമേ; അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
Na lunghanna chu achung uvah sunglha jeng'in; na lunghanna meikong achun amaho chu kavam jeng in.
25 ൨൫ അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
A-in'u chu ahomkeo soh doh jeng henlang aponbuh u jong kihoh doh jeng hen.
26 ൨൬ അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
Gotna napeh mi chun, akisuhkhah na chung uva jumbol na akoibe uve; akisukha ho chu natna abelap peh uve.
27 ൨൭ അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; അങ്ങയുടെ നീതി അവർ പ്രാപിക്കരുതേ.
Achonsetnau setvum peh unlang, khatcha ongthol'in lha hihbeh in.
28 ൨൮ ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
Amin u chu hinna lekhabu a konin thaimangpeh in; michonpha ho lah a kisimtha sah hihbeh un.
29 ൨൯ ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
Keima natna thohgim in ka um e, O Elohim Pathen, na mihuhhingna thahat chun neihuhdoh in.
30 ൩൦ ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.
Hiteng chuleh keiman na min pachatna la'n sangting chule thangvahna pum'a jana ka peh ding ahi.
31 ൩൧ അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
Ajeh chu hichun kilhaina bongchal ki katdoh sang'a Yahweh Pakai chu alunglhaisah ding ahin, bongchal thaotah le akeng tin hoitah thilpeh kipe sang in jong aphajoi.
32 ൩൨ സൗമ്യതയുള്ളവർ അത് കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
Mi kineosah ten a Elohim Pathen'u natoh muo vintin kipahdiu ahi. Apanpi dia Elohim Pathen holte jousen kitilkhouna neicheh uhen.
33 ൩൩ യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
Ajeh chu Paka in ngaichageova umte taona angai in; Aman sohchang'a umho donlouvin akoi jipoi.
34 ൩൪ ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ.
O van-le-lei in Elohim Pathen vahchoi u henlang twikhanglen le asung a cheng jousen jong vahchoi u hen.
35 ൩൫ ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
Ajeh chu Elohim Pathen in Jerusalem ahuhdoh ding Judah khopiho asemphat ding ahi. Hiche'a chun amite cheng untin gamsung chu alodiu ahi.
36 ൩൬ അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
Ama thu nitjing chaten gamsung chu louvin tin, chule ama ngailuho jouse hiche mun a chu lungmong a cheng diu ahi.