< സങ്കീർത്തനങ്ങൾ 67 >

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. (സേലാ)
Deus tenha misericórdia de nós e nos abençõe; e faça resplandecer o seu rosto sobre nós (Selah)
2 അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും അറിയേണ്ടതിന് തന്നെ.
Para que se conheça na terra o teu caminho, e entre todas as nações a tua salvação.
3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
Louvem-te a ti, ó Deus, os povos; louvem-te os povos todos.
4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. (സേലാ)
Alegrem-se e regozijem-se as nações, pois julgarás os povos com equidade, e governarás as nações sobre a terra (Selah)
5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
Louvem-te a ti, ó Deus, os povos; louvem-te os povos todos.
6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
Então a terra dará o seu fruto; e Deus, o nosso Deus, nos abençoará.
7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.
Deus nos abençoará, e todas as extremidades da terra o temerão.

< സങ്കീർത്തനങ്ങൾ 67 >