< സങ്കീർത്തനങ്ങൾ 67 >
1 ൧ സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. (സേലാ)
ねがはくは神われらをあはれみ われらをさきはひてその聖顔をわれらのうへに照したまはんことを (セラ)
2 ൨ അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും അറിയേണ്ടതിന് തന്നെ.
此はなんぢの途のあまねく地にしられ なんぢの救のもろもろの國のうちに知れんがためなり
3 ൩ ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
かみよ庶民はなんぢに感謝し もろもろの民はみな汝をほめたたへん
4 ൪ ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. (സേലാ)
もろもろの國はたのしみ又よろこびうたふべし なんぢ直をもて庶民をさばき地のうへなる萬の國ををさめたまべければなり (セラ)
5 ൫ ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
神よたみらはなんぢに感謝し もろもろの民はみな汝をほめたたへん
6 ൬ ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
地は產物をいだせり 神わが神はわれらを福ひたまはん
7 ൭ ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.
神われらをさきはひたまふべし かくて地のもろもろの極ことごとく神をおそれん