< സങ്കീർത്തനങ്ങൾ 66 >

1 സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം. സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
Dawid dwom. Asase nyinaa momfa ahosɛpɛw nteɛ mu mma Onyankopɔn!
2 ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.
Monto ne din anuonyamhyɛ ho dwom; momma nʼayeyi nyɛ anuonyamhyɛ!
3 “അങ്ങയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; അങ്ങയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും;
Munse Onyankopɔn sɛ, “Wo nneyɛe yɛ nwonwa dodo! Wo tumi so mmoroso a wʼatamfo nyinaa de osuro kotow wʼanim.
4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. (സേലാ)
Asase nyinaa kotow wo; wɔto ayeyi dwom ma wo, wɔto dwom kamfo wo din.”
5 വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
Mommra mmɛhwɛ nea Onyankopɔn ayɛ; anwonwade a wayɛ wɔ nnipa mu.
6 കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം കർത്താവിൽ സന്തോഷിച്ചു.
Ɔmaa po yɛɛ asase kesee; wɔnantew twaa nsu no mommra mma yenni ahurusi wɔ no mu.
7 ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. (സേലാ)
Ɔde ne tumi di hene daa daa, na ɔde nʼani nso hwɛ aman so. Mma atuatewfo nsɔre ntia no.
8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; കർത്താവിന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
Aman nyinaa, munhyira yɛn Nyankopɔn, momma wɔnte mo nkamfo no nnyigyei;
9 അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
wahwɛ yɛn nkwa so na wamma yɛn anan anwatiri.
10 ൧൦ ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
Na wo, Onyankopɔn, wosɔɔ yɛn hwɛe; na wonan yɛn sɛ dwetɛ.
11 ൧൧ അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
Wode yɛn koguu afiase na wode nneɛma a ɛyɛ duru too yɛn akyi.
12 ൧൨ അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
Womaa yɛn atamfo twiw faa yɛn so; yɛfaa ogya ne nsu mu, nanso wode yɛn baa faako a nnepa abu so.
13 ൧൩ ഞാൻ ഹോമയാഗങ്ങളുമായി അങ്ങയുടെ ആലയത്തിലേക്ക് വരും; അങ്ങേക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.
Mede ɔhyew afɔre bɛba wʼasɔredan mu na madi bɔ a mahyɛ wo no so,
14 ൧൪ ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
bɔ a mʼanofafa hyɛe, na mʼano kaa bere a na mewɔ ɔhaw mu no.
15 ൧൫ ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. (സേലാ)
Mede mmoa a wɔadɔ srade bɛbɔ afɔre ama wo; adwennini ayɛyɛde; mede anantwinini ne mpapo bɛbɔ afɔre.
16 ൧൬ സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
Mommra mmetie, mo a musuro Onyankopɔn nyinaa; momma menka nea wayɛ ama me nkyerɛ mo.
17 ൧൭ ഞാൻ എന്റെ അധരം കൊണ്ട് കർത്താവിനോട് നിലവിളിച്ചു; എന്റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു.
Mede mʼano su frɛɛ no; na me tɛkrɛma yii no ayɛ.
18 ൧൮ ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു.
Sɛ mede bɔne hyɛɛ me koma mu a, anka Awurade antie me.
19 ൧൯ എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
Nanso nokware, Onyankopɔn atie me, wate me mpaebɔ.
20 ൨൦ എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
Nhyira nka Onyankopɔn, a wampo me mpaebɔ na wanyi nʼadɔe amfi me so. Wɔde ma dwonkyerɛfo. Wɔde sanku na ɛto.

< സങ്കീർത്തനങ്ങൾ 66 >