< സങ്കീർത്തനങ്ങൾ 61 >

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ.
Wɔde ma dwonkyerɛfo. Wɔde sanku na ɛto. Dawid dwom. Ao, Onyankopɔn, tie me sufrɛ; tie me mpaebɔ.
2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ.
Mifi asase ano frɛ wo, mefrɛ wo, efisɛ me koma atɔ beraw; fa me kɔ ɔbotan a ɛware sen me no so.
3 അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
Woayɛ me guankɔbea, aban a ɛyɛ den ma ɔtamfo no.
4 ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും; അങ്ങയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. (സേലാ)
Me kɔn dɔ sɛ metena wo ntamadan no mu afebɔɔ na manya guankɔbea wɔ wo ntaban nwini ase.
5 ദൈവമേ, അവിടുന്ന് എന്റെ നേർച്ചകൾ കേട്ട്, തിരുനാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.
Woate me bɔ a mehyɛe no, Onyankopɔn; na wode wɔn a wosuro wo din no agyapade ama me.
6 അവിടുന്ന് രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
To ɔhene nkwanna mu bebree; na ne mfe mfi awo ntoatoaso nkodu awo ntoatoaso.
7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,
Ma onni hene wɔ Onyankopɔn anim daa fa wʼadɔe ne wo nokware bɔ ne ho ban.
8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
Afei mɛto ayeyi dwom ama wo din daa na madi me bɔhyɛ so daa nyinaa.

< സങ്കീർത്തനങ്ങൾ 61 >