< സങ്കീർത്തനങ്ങൾ 61 >
1 ൧ സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ.
Начальнику хора. На струнном орудии. Псалом Давида. Услышь, Боже, вопль мой, внемли молитве моей!
2 ൨ എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ.
От конца земли взываю к Тебе в унынии сердца моего; возведи меня на скалу, для меня недосягаемую,
3 ൩ അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
ибо Ты прибежище мое, Ты крепкая защита от врага.
4 ൪ ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും; അങ്ങയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. (സേലാ)
Да живу я вечно в жилище Твоем и покоюсь под кровом крыл Твоих,
5 ൫ ദൈവമേ, അവിടുന്ന് എന്റെ നേർച്ചകൾ കേട്ട്, തിരുനാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.
ибо Ты, Боже, услышал обеты мои и дал мне наследие боящихся имени Твоего.
6 ൬ അവിടുന്ന് രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
Приложи дни ко дням царя, лета его продли в род и род,
7 ൭ അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,
да пребудет он вечно пред Богом; заповедуй милости и истине охранять его.
8 ൮ അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
И я буду петь имени Твоему вовек, исполняя обеты мои всякий день.