< സങ്കീർത്തനങ്ങൾ 60 >
1 ൧ സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ, അഭ്യസിക്കുവാനുള്ള ദാവീദിന്റെ ഒരു സ്വർണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ ആരാമ്യരോടും യുദ്ധം ചെയ്ത് മടങ്ങിവന്നശേഷം രചിച്ചത്. ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; അങ്ങ് കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ.
Dawid “Miktam” dwom. Wɔde yɛ nkyerɛkyerɛ. Ɔtoo no ɛberɛ a ɔne Aram Naharanfoɔ ne Aram Sabafoɔ koeɛ na Yoab sane kɔkumm Edomfoɔ mpem dumienu wɔ Nkyene Bɔnhwa mu no. Ao Onyankopɔn, woapo yɛn, woabɔ yɛagu; wo bo afu yɛn, nanso gye yɛn bio!
2 ൨ അവിടുന്ന് ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ.
Woawoso asase no na woapae mu; toatoa deɛ abubuo no, ɛfiri sɛ, ɛrehinhim.
3 ൩ അങ്ങ് അങ്ങയുടെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞ് അവിടുന്ന് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
Woama wo nkurɔfoɔ ahunu mmerɛ bɔne; woama yɛn nsã a ɛma yɛtɔ ntentan.
4 ൪ സത്യംനിമിത്തം ഉയർത്തേണ്ടതിന് അങ്ങയെ ഭയപ്പെടുന്നവര്‍ക്ക് ഒരു കൊടി നല്കിയിരിക്കുന്നു. (സേലാ)
Nanso wɔn a wɔsuro wo deɛ, woama wɔn frankaa so sɛ wɔntu ntia kuntun no.
5 ൫ അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
Gye yɛn nkwa na fa wo nsa nifa boa yɛn, na ama wɔn a wodɔ wɔn no anya nkwa.
6 ൬ ദൈവം തന്റെ വിശുദ്ധസ്ഥലത്ത് അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും.
Onyankopɔn akasa firi kronkronbea sɛ, “Nkonim mu, mɛkyɛ Sekem mu, na masusu Sukot bɔnhwa no.
7 ൭ ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
Gilead wɔ me, Manase wɔ me; Efraim yɛ me dadeɛ kyɛ, ɛna Yuda yɛ mʼahempoma.
8 ൮ മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു!”
Moab yɛ me dwaresɛn, Edom so na meto me mpaboa guo; na meteam nkonimdie so gu Filistifoɔ so.”
9 ൯ ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
Hwan na ɔde me bɛkɔ kuropɔn a wɔabɔ ho ban no mu? Hwan na ɔbɛdi mʼanim akɔ Edom?
10 ൧൦ ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
Ɛnyɛ wo, Ao Onyankopɔn, wo a woapo yɛn na wone yɛn akodɔm ankɔ sa bio no?
11 ൧൧ വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
Boa yɛn tia ɔtamfoɔ no, na ɔdasani mmoa nka hwee.
12 ൧൨ ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
Onyankopɔn wɔ yɛn afa yi, yɛbɛdi nkonim, na ɔbɛtiatia yɛn atamfoɔ so. Wɔde ma dwomkyerɛfoɔ. Wɔde sankuo na ɛtoɔ.