< സങ്കീർത്തനങ്ങൾ 6 >

1 സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; അങ്ങയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
大衛的詩,交與伶長。用絲弦的樂器,調用第八。 耶和華啊,求你不要在怒中責備我, 也不要在烈怒中懲罰我!
2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കണമേ.
耶和華啊,求你可憐我,因為我軟弱。 耶和華啊,求你醫治我,因為我的骨頭發戰。
3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
我心也大大地驚惶。 耶和華啊,你要到幾時才救我呢?
4 യഹോവേ, മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ. അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ.
耶和華啊,求你轉回搭救我! 因你的慈愛拯救我。
5 മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര് അവിടുത്തേക്ക് സ്തോത്രം ചെയ്യും? (Sheol h7585)
因為,在死地無人記念你, 在陰間有誰稱謝你? (Sheol h7585)
6 എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു.
我因唉哼而困乏; 我每夜流淚,把床榻漂起, 把褥子濕透。
7 ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
我因憂愁眼睛乾癟, 又因我一切的敵人眼睛昏花。
8 നീതികേട് പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ; യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
你們一切作孽的人,離開我吧! 因為耶和華聽了我哀哭的聲音。
9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
耶和華聽了我的懇求; 耶和華必收納我的禱告。
10 ൧൦ എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചുപോകും.
我的一切仇敵都必羞愧,大大驚惶; 他們必要退後,忽然羞愧。

< സങ്കീർത്തനങ്ങൾ 6 >