< സങ്കീർത്തനങ്ങൾ 6 >
1 ൧ സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; അങ്ങയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
Kathutkung: Devit Oe BAWIPA, lungkhuek laihoi na yue hanh, na lungphuen laihoi na yue hanh.
2 ൨ യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കണമേ.
Oe BAWIPA, na pahren haw. Ka tha a youn. Oe BAWIPA, na dam sak haw. Ka hrunaw teh runae a kâhmo toe.
3 ൩ എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
Ka hringnae hai a ru toe. Oe BAWIPA, nâsittouh maw na ro han.
4 ൪ യഹോവേ, മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ. അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ.
Oe BAWIPA, bout ban nateh, na rungngang haw. Oe na lungmanae hoi na rungngang haw.
5 ൫ മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര് അവിടുത്തേക്ക് സ്തോത്രം ചെയ്യും? (Sheol )
Bangkongtetpawiteh, duenae koehoi nang pouknae awmhoeh, apinimouh phuen koehoi lunghawinae lawk a dei han. (Sheol )
6 ൬ എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു.
Ka cingounae koe ka tâwn. Kho pei ka dai lah ka ikhun dawk ka ka teh, ka mitphi ni lahoung koung a duk sak.
7 ൭ ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
Lungmathoenae kecu dawk ka mit koung a ro teh, ka tarannaw kecu dawk a mawm toe.
8 ൮ നീതികേട് പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ; യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
Payonnae kasaknaw pueng, na cettakhai awh leih. Bangkongtetpawiteh, BAWIPA ni ka kanae lawk hai a thai.
9 ൯ യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
BAWIPA ni ka kâheinae hah a thai toe. BAWIPA ni ka ratoumnae hah a dâw han.
10 ൧൦ എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചുപോകും.
Ka taran pueng kaya laihoi ru awh naseh. Ban awh naseh, vaitalahoi kayak awh naseh.