< സങ്കീർത്തനങ്ങൾ 59 >

1 സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവനെ കൊല്ലുവാൻ ശൌല്‍ അയച്ച ആളുകൾ വീട് കാത്തിരുന്ന കാലത്ത് രചിച്ചത്. എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ.
Jusqu'à la Fin, avec cette inscription de David: Ne détruis pas; quand Saül envoya et fit garder sa maison pour le mettre à mort. O Dieu, délivre-moi de mes ennemis; délivre-moi de ceux qui s'élèvent contre moi.
2 നീതികേട് പ്രവർത്തിക്കുന്നവരുടെ കയ്യിൽനിന്ന് എന്നെ മോചിപ്പിച്ച് രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ.
Délivre-moi des ouvriers d'iniquité, et sauve-moi des hommes de sang.
3 ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
Car voilà qu'ils ont fait la chasse à mon âme; des hommes puissants se sont jetés sur moi.
4 എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ.
Ce n'est ni mon iniquité ni mon péché, Seigneur, qui en sont la cause: exempt d'iniquité, j'ai couru droit devant moi.
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. (സേലാ)
Réveille-toi, viens à mon aide, et vois, Seigneur, Dieu des vertus. Dieu d'Israël; sois attentif à visiter les nations; n'aie aucune pitié pour ceux qui commettent l'iniquité.
6 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു.
Ils viendront sur le soir, et ils seront affamés comme des chiens, et ils courront autour de la ville.
7 അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; “ആര് കേൾക്കും” എന്ന് അവർ പറയുന്നു.
Voilà qu'ils vociféreront, et ils auront une épée sur les lèvres: Qui nous entend? s'écrieront-ils.
8 എങ്കിലും യഹോവേ, അവിടുന്ന് അവരെ നോക്കി ചിരിക്കും; അവിടുന്ന് സകലജാതികളെയും പരിഹസിക്കും.
Et toi, Seigneur, tu riras d'eux; tu réduiras toutes les nations à néant.
9 എന്റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങയെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
Je garderai ma force en toi; car ô mon Dieu, tu es mon défenseur.
10 ൧൦ എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും.
Quant à mon Dieu, sa miséricorde me préviendra.
11 ൧൧ അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, അങ്ങയുടെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ.
Dieu me montrera sa vengeance sur mes ennemis. Ne les fais pas mourir, de peur que ton peuple n'en perde la mémoire. Disperse-les en ta puissance, et renverse-les. Dieu mon protecteur.
12 ൧൨ അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ.
Châtie le péché de leur bouche, les paroles de leurs lèvres; qu'ils soient punis dans leur orgueil; et l'on s'entretiendra de leurs malédictions, de leurs mensonges.
13 ൧൩ അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. (സേലാ)
Détruis-les, détruis-les en ta colère; et ils ne subsisteront plus; et l'on saura que le Dieu de Jacob règne jusqu'aux confins de la terre.
14 ൧൪ സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു.
Ils reviendront sur le soir; ils seront affamés comme des chiens, et ils courront autour de la ville.
15 ൧൫ അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ പിറുപിറുത്തുകൊണ്ട് കാത്തിരിക്കുന്നു.
Ils se disperseront pour manger; et s'ils ne sont point rassasiés, ils murmureront.
16 ൧൬ ഞാൻ അവിടുത്തെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ അങ്ങയുടെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് അവിടുന്ന് എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Pour moi, je chanterai ta puissance, et, dès l'aurore, je me réjouirai de ta miséricorde; car tu es mon défenseur et mon refuge au jour de mon affliction.
17 ൧൭ എന്റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങേക്ക് സ്തുതിപാടും; എന്റെ ഗോപുരവും എന്നോട് ദയ കാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.
Je te chanterai mes psaumes, ô mon Sauveur, ô mon Dieu; tu es mon défenseur, mon Dieu et ma miséricorde.

< സങ്കീർത്തനങ്ങൾ 59 >