< സങ്കീർത്തനങ്ങൾ 56 >
1 ൧ സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവച്ച് പിടിച്ചപ്പോൾ രചിച്ചത്. ദൈവമേ, എന്നോട് കൃപയുണ്ടാകണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
For the Chief Musician; set to Jonath elem rehokim. [A Psalm] of David: Michtam: when the Philistines took him in Gath. Be merciful unto me, O God; for man would swallow me up: all the day long he fighting oppresseth me.
2 ൨ എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.
Mine enemies would swallow me up all the day long: for they be many that fight proudly against me.
3 ൩ ഞാൻ ഭയപ്പെടുമ്പോൾ നാളിൽ അങ്ങയിൽ ആശ്രയിക്കും.
What time I am afraid, I will put my trust in thee.
4 ൪ ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
In God I will praise his word: in God have I put my trust, I will not be afraid; what can flesh do unto me?
5 ൫ ഇടവിടാതെ അവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ വിചാരങ്ങളെല്ലാം എന്റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.
All the day long they wrest my words: all their thoughts are against me for evil.
6 ൬ അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
They gather themselves together, they hide themselves, they mark my steps, even as they have waited for my soul.
7 ൭ നീതികേടിനാൽ അവർ രക്ഷപെടുമോ? ദൈവമേ, അങ്ങയുടെ കോപത്തിൽ ജനതകളെ തള്ളിയിടണമേ.
Shall they escape by iniquity? in anger cast down the peoples, O God.
8 ൮ എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ; അത് അങ്ങയുടെ പുസ്തകത്തിൽ ഇല്ലയോ?
Thou tellest my wanderings: put thou my tears into thy bottle; are they not in thy book?
9 ൯ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു.
Then shall mine enemies turn back in the day that I call: this I know, that God is for me.
10 ൧൦ ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും.
In God will I praise [his] word: in the LORD will I praise [his] word.
11 ൧൧ ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
In God have I put my trust, I will not be afraid; what can man do unto me?
12 ൧൨ ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.
Thy vows are upon me, O God: I will render thank offerings unto thee.
13 ൧൩ ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
For thou hast delivered my soul from death: [hast thou] not [delivered] my feet from falling? that I may walk before God in the light of the living.