< സങ്കീർത്തനങ്ങൾ 56 >

1 സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവച്ച് പിടിച്ചപ്പോൾ രചിച്ചത്. ദൈവമേ, എന്നോട് കൃപയുണ്ടാകണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
非利士人在迦特拿住大卫。那时,他作这金诗,交与伶长。调用远方无声鸽。 神啊,求你怜悯我,因为人要把我吞了, 终日攻击欺压我。
2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.
我的仇敌终日要把我吞了, 因逞骄傲攻击我的人甚多。
3 ഞാൻ ഭയപ്പെടുമ്പോൾ നാളിൽ അങ്ങയിൽ ആശ്രയിക്കും.
我惧怕的时候要倚靠你。
4 ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
我倚靠 神,我要赞美他的话; 我倚靠 神,必不惧怕。 血气之辈能把我怎么样呢?
5 ഇടവിടാതെ അവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ വിചാരങ്ങളെല്ലാം എന്റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.
他们终日颠倒我的话; 他们一切的心思都是要害我。
6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
他们聚集,埋伏窥探我的脚踪, 等候要害我的命。
7 നീതികേടിനാൽ അവർ രക്ഷപെടുമോ? ദൈവമേ, അങ്ങയുടെ കോപത്തിൽ ജനതകളെ തള്ളിയിടണമേ.
他们岂能因罪孽逃脱吗? 神啊,求你在怒中使众民堕落!
8 എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ; അത് അങ്ങയുടെ പുസ്തകത്തിൽ ഇല്ലയോ?
我几次流离,你都记数; 求你把我眼泪装在你的皮袋里。 这不都记在你册子上吗?
9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു.
我呼求的日子,我的仇敌都要转身退后。 神帮助我,这是我所知道的。
10 ൧൦ ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും.
我倚靠 神,我要赞美他的话; 我倚靠耶和华,我要赞美他的话。
11 ൧൧ ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
我倚靠 神,必不惧怕。 人能把我怎么样呢?
12 ൧൨ ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.
神啊,我向你所许的愿在我身上; 我要将感谢祭献给你。
13 ൧൩ ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
因为你救我的命脱离死亡。 你岂不是救护我的脚不跌倒、 使我在生命光中行在 神面前吗?

< സങ്കീർത്തനങ്ങൾ 56 >